കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് ആവേശമായി പ്രധാനമന്ത്രിയുടെ ഹാല മോഡി ചടങ്ങ്. ഇന്ത്യ- കുവൈത്ത് ബന്ധവും കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകളും എടുത്തുപറഞ്ഞ മോദി ഇന്ത്യയുടെ വികസനവും വിശദീകരിച്ചു. ഗള്‍ഫ് സിപിക് ലേബര്‍ക്യാംപിലും സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് കുവൈത്തിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ദേശീയപതാക വീശി മോദി മോദി വിളികളോടെയാണ് ഷെയ്ഖ് സാദ് അല്‍ അബ്ദുള്ള ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ തിങ്ങിനിറഞ്ഞ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രിയെ വരവേറ്റത്. ഇന്ത്യയുടെ ചെറുരൂപം തനിക്ക് മുന്നിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോഗ്യ മേഖലയില്‍ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകള്‍ എടുത്തുകാട്ടി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ളത് നയതന്ത്ര ബന്ധം മാത്രമല്ല ഹൃദയബന്ധം കൂടിയാണ്. പക്ഷേ നാലരമണിക്കൂര്‍ ദൂരമുള്ള രാജ്യത്തേക്ക് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി എത്താന്‍ നാല്‍പത്തിമൂന്ന് വര്‍ഷമെടുത്തു. കുവൈത്ത് ജനത പുതിയ കുവൈത്ത് കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ ജനത 2047-ഓടെ വികസിത ഇന്ത്യ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി. ഇന്ത്യന്‍ തൊഴിലാഴികള്‍ താമസിക്കുന്ന ഗള്‍ഫ് സ്പിക് ലേബര്‍ ക്യാംപില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി അവര്‍ക്കൊപ്പം ലഘുഭക്ഷണവും കഴിച്ചു.
നേരത്തെ വിമാനത്താവളത്തിലും താമസിക്കുന്ന ഹോട്ടലിലും ഊഷ്മള വരവേല്‍പാണ് മോദിക്ക് ലഭിച്ചത്. ഹോട്ടലില്‍ ഇന്ത്യന്‍ കലാരൂപങ്ങളോടെയായിരുന്നു സ്വീകരണം. മോദിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച 101 വയസുള്ള മുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ മംഗള്‍ സെന്‍ ഹണ്ടയുടെ അടുത്തെത്തി പ്രധാനമന്ത്രി സംസാരിച്ചു.