image: WAM

image: WAM

  • രാത്രിയും പകലും ഭൂമിയുടെ ചിത്രം പകര്‍ത്താനാവും
  • സ്വയം പ്രകാശം ചൊരിഞ്ഞ് ചിത്രങ്ങളെടുക്കും
  • സാറ്റലൈറ്റ് വിക്ഷേപിച്ചത് യഹ്​സാറ്റ്

യുഎഇയുടെ ആദ്യ സാ‍ർ സാറ്റലൈറ്റ് ഭൂമിയുടെ ഭ്രമണപഥത്തിൽ. ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ചു തുടങ്ങി. രാത്രിയിലും പകലും ഭൂമിയുടെ വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ സാറ്റലൈറ്റിന് കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത.  സ്വയം പ്രകാശം ചൊരിഞ്ഞ് ചിത്രങ്ങളെടുക്കാനും ഇതിന് കഴിയും.

 

ഭൗമനിരീക്ഷണത്തിനുള്ള യുഎഇയുടെ പ്രഥമ സാർ സാറ്റലൈറ്റാണ് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും സ്പേസ് എക്സ് ട്രാൻസ്പോണ്ടറിൽ വിക്ഷേപിച്ചത്. ബയാനത്തിന്‍റെ ഉടമസ്ഥതയിലുള്ള സിന്തറ്റിക് അപെർച്വർ റഡാർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് യഹ്സാറ്റാണ് വിക്ഷേപിച്ചത്. ഭൂമിയുടെ ഭ്രമണപദത്തിൽ എത്തിയ ഉപഗ്രഹത്തിൽ നിന്ന് ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയതായി അധികൃതർ സ്ഥിരീകരിച്ചു. 

ഭൂമിയോട് വളരെ ചേർന്നുള്ള താഴ്ന്ന ഭ്രമണപഥത്തിലാണ് സാർ സാറ്റലൈറ്റ് ഭ്രമണം ചെയ്യുന്നത്. ഏത് കാലാവസ്ഥയിലും  പരമ്പരാഗത ഒപ്റ്റികൽ ഇമേജിംഗ് സൈറ്റലൈറ്റിനെക്കാൾ പതിന്മടങ്ങ് വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ സാർ സാറ്റലൈറ്റിന് കഴിയും.