രക്ഷാബന്ധൻ ആഘോഷമാക്കി അബുദാബിയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ. ക്ഷേത്രം വിശ്വാസികൾക്കായി തുറന്നതിന് ശേഷമുള്ള ആദ്യത്തെ രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ചുള്ള പ്രാർഥനകളിൽ തൊഴിലാളികളടക്കം രണ്ടായിരത്തി അഞ്ഞൂറിലേറെപേർ പങ്കെടുത്തു. രാഖി കെട്ടിയാണ് തൊഴിലാളികളെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. തുടർന്ന് ക്ഷേത്രം പൂർണമായും കാണാനുള്ള അവസരമൊരുക്കി. ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ സ്വാമി ബ്രഹ്മവിഹാരിദാസ് പ്രാർഥനകൾക്ക് നേതൃത്വം നൽകി. ആഘോഷങ്ങളുടെ ഭാഗമായി കലാപരിപാടികളും അരങ്ങേറി. തൊഴിലാളികൾക്കായി ഭക്ഷണവും ഒരുക്കിയിരുന്നു.