കുവൈത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് നിരക്ക് വര്‍ധിപ്പിച്ചേക്കും. രാജ്യത്ത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഭാഗമായാണിത്. പ്രവാസികൾ , സന്ദര്‍ശകര്‍ എന്നിവരുടെ റസിഡന്‍സി ഫീസ്, സര്‍വീസ് ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച് വരുകയാണന്ന് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ നിക്ഷേപ സഹമന്ത്രിയുമായ നൂറ അൽ ഫസാം വ്യക്തമാക്കി.
കുവൈത്ത് പൗരന്മാര്‍ക്കോ, പ്രാദേശിക ബിസിനസുകള്‍ക്കോ നിലവില്‍ നികുതി ഏര്‍പ്പെടുത്തില്ല. സർക്കാർ കാര്യക്ഷമത മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക, നിക്ഷേപം ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുക, നികുതി നീതി ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള, സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലാണ് രാജ്യം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അല്‍-ഫാസം അറിയിച്ചു.
എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഈ മാസം മുതല്‍ വരുമാനത്തിന്റെ 15 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.