TOPICS COVERED

സൗദി അൽ കൊബാറിൽ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയേയും താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹനും (37) ഭാര്യ രമ്യമോളുമാണ്  (28)  മരിച്ചത്. അനൂപിനെ ഫാനിൽ തൂങ്ങി മരിച്ച നിലയിലൂം രമ്യയെ കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.  രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് നിഗമനം. 

അഞ്ചു വയസുകാരിയായ മകൾ ആരാധ്യയുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരമറിച്ചത്. പൊലിസ് എത്തി കതക് പൊളിച്ചാണ് ഫ്ലാറ്റിനുള്ളിൽ കടന്നത്.  രണ്ട് ദിവസമായി രമ്യ ഒന്നും സംസാരിക്കാതെ കിടക്കുകയായിരുന്നെന്നും ആരാധ്യയേയും അനൂപ് തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചതായും കുട്ടി പൊലീസിന് നൽകിയ മൊഴിയി പറയുന്നു. മൃതദേഹങ്ങൾ  പോസ്റ്റ് പോസ്റ്റ് മോർട്ടത്തിനായി ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .  12 വർഷമായി തുക്ബ സനയ്യയിൽ പെയിന്റിങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്. സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അഞ്ചുമാസം മുൻപാണ് രമ്യയും മകളും സന്ദർശക വീസയിൽ സൗദിയിലെത്തിയത്. 

ENGLISH SUMMARY:

A Malayali couple found dead at their residence in Saudi