അബുദാബി എമിറേറ്റില്‍ സ്വയം നിയന്ത്രിത ടാക്‌സി കാറുകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഊബര്‍ ടെക്‌നോളജീസ്. ചൈനീസ് കമ്പനിയായ വിറൈഡുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കാറുകള്‍ നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഊബര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് റോബോ ടാക്‌സികള്‍ ബുക്ക് ചെയ്യാം.
എന്നാല്‍, എത്ര റോബോ ടാക്‌സികള്‍ അബുദാബിയിൽ ഇറക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. യുഎഇയിൽ ഉടനീളം സ്വയം നിയന്ത്രിത കാറുകള്‍ പുറത്തിറക്കാന്‍ 2023ല്‍ വിറൈഡിന് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു. ദേശീയ തലത്തില്‍ റോബോ ടാക്‌സികള്‍ നിര്‍മിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നത് ആഗോള തലത്തില്‍ ആദ്യമായാണ്.