യുഎഇയിലെ സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ എംസാറ്റ് പാസാകാത്തതു മൂലം നേരത്തെ അഡ്മിഷൻ ലഭിക്കാതിരുന്നവർക്ക് ആശ്വാസം. എംസാറ്റ് ഒഴിവാക്കിയ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാം. പുതിയ നിയമം അനുസരിച്ച് പ്ലസ് ടൂ പരീക്ഷകളിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നൽകുന്നതെന്ന് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഇതോടൊപ്പം ഇംഗ്ലിഷ് പ്രൊഫിഷൻസി പരീക്ഷകളിൽ കുറഞ്ഞത് 61 സ്കോർ നേടിയിരിക്കണം. യുഎഇയിലെ സർവകലാശാലകളിൽ ഡിഗ്രി പഠനത്തിന് പ്രവേശനം ലഭിക്കാൻ പ്ലസ്ടു വിദ്യാർഥികൾക്ക് നടത്തിയിരുന്ന പ്രവേശന പരീക്ഷയാണ് എംസാറ്റ്.