യുഎഇയിൽ മഴ ലഭിക്കുന്നതിനായി രാജ്യത്തെ മുസ്‌ലിം പള്ളികളിൽ പ്രത്യേക പ്രാർഥന നടന്നു. രാവിലെ 11ന് നടന്ന സലാത്ത് അൽ ഇസ്തിസ്ക എന്ന പ്രാർഥനയിൽ ആയിരക്കണക്കിനുപേര്‍ മഴയ്ക്കും ഭൂമിക്ക് അനുഗ്രഹത്തിനും വേണ്ടി പ്രാർഥിച്ചു. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡ‍ന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്ക്ക് വേണ്ടി പ്രാർഥിക്കാൻ ആഹ്വാനം ചെയ്തത്. 

പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക പ്രാർഥന പെരുന്നാൾ നമസ്‌കാരത്തിന് സമാനമായ രണ്ട് റക്അത്തുകളും തുടർന്ന് ഇമാമിന്റെ പ്രഭാഷണവും അടങ്ങിയതാണ്. ഇതിന് മുൻപ് 2022ലാണ് മഴ പെയ്യുന്നതിനായി പ്രാർഥന നടന്നത്.   

ENGLISH SUMMARY:

Special prayer in mosques for rain in UAE