സൗദി ദേശീയഗാനം ഇനി പുതിയ കെട്ടിലും മട്ടിലും.ദേശീയഗാനത്തിന് പുതിയ ഈണം നല്‍കാന്‍ ഓസ്കാർ ജേതാവായ ഹാൻസ് സിമ്മറുമായി സൗദി ജനറല്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍കി അല്‍ അൽശൈഖ് ചര്‍ച്ചകൾ നടത്തി.
ദേശീയ ഗാനം പുനഃക്രമീകരിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാംസ്‌കാരിക മുഖം സമ്പന്നമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഭാവി പദ്ധതികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.പുതുമയാര്‍ന്ന വ്യാഖ്യാനം നല്‍കി ദേശീയഗാനം കൂടുതല്‍ ആകര്‍ഷണീയമാക്കുകയാണ് സൗദി ലക്ഷ്യമിടുന്നത്.വ്യത്യസ്ത സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ താളവും ഈണവും നല്‍കും.
ഇനി വരും വര്‍ഷങ്ങളില്‍ റിയാദ് സീസണിന്റെ ഭാഗമായി സംഗീത വിരുന്നൊരുക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായി തുര്‍കി അല്‍ അൽശൈഖ് അറിയിച്ചു.
ലോകപ്രശസ്ത സംഗീതഞ്ജനായ ഹാൻസ് സിമ്മര്‍ രണ്ടു തവണ ഓസ്കര്‍ പുരസ്കാരവും നാല് തവണ ഗ്രാമി അവാര്‍ഡും നേടിയിട്ടുണ്ട്. ഡാര്‍ക് നൈറ്റ് ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.