ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൊമാലിലാന്‍ഡിലെ ഹര്ഗീസ ഇന്റർനാഷനൽ വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കി. ഇതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.കാരണം വ്യക്തമാക്കാതെയാണ് വെള്ളിയാഴ്ച രാവിലെ ഫ്ലൈദുബായ് വിമാനം സർവീസ് റദ്ദാക്കിയത്.
ടേക്ക് ഓഫിന് തയ്യാറായപ്പോഴാണ് (FZ661) വിമാനം റദ്ദാക്കിയതായി അറിയിച്ചത് . തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്ന് പെട്ടെന്ന് പുറത്തിറക്കി. എന്നാല്‍ വിമാനം എന്തുകൊണ്ട് റദ്ദാക്കിയെന്നതിന് ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ തങ്ങൾ ഖേദിക്കുന്നതായും എയർലൈൻ കൂട്ടിച്ചേർത്തു. യാത്ര മുടങ്ങിയവരെ ടെർമിനലിലേക്ക് മാറ്റുകയും പകരം മറ്റൊരു വിമാനത്തിൽ യാത്ര തുടർന്നതായും എയർലൈൻ അറിയിച്ചു.