5000 വർഷങ്ങൾക്കു ശേഷം ഈജിപ്ത്തിലേക്ക് കഴുതപ്പുലികൾ മടങ്ങിയെത്തി. ചത്ത നിലയില്‍ കണ്ടെത്തിയ സ്‌പോട്ടഡ് ഹയേന എന്നറിയപ്പെടുന്ന കഴുതപ്പുലിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. മമേലിയ ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

കാലാവസ്ഥാവ്യതിയാനം മൂലം മൃഗങ്ങൾ നടത്തുന്ന യാത്രയ്ക്ക് ഉദാഹരണമായാണ് ഈജിപ്തില്‍ കണ്ടെത്തിയ കഴുതപ്പുലിയെ ഗവേഷകർ കാണുന്നത്. ആഫ്രിക്കയിലെ സാവന്നയിൽ വളരെ സാധാരണമായി കാണപ്പെടുന്ന ജീവിയാണ് കഴുതപ്പുലി. സുഡാനിൽ നിന്ന് 500 കിലോമീറ്ററോളം സഞ്ചരിച്ചാവും കഴുതപ്പുലി ഈജിപ്തിൽ എത്തിയതെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതൽ ഈർപ്പമുള്ള മേഖല തേടിയാണ് ഇവ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നത്. 

ജന്തുലോകത്തിൽ സ്ത്രീകേന്ദ്രീകൃത നേതൃവ്യവസ്ഥയുള്ള ജീവിവർഗമാണ് കഴുതപ്പുലികൾ. കഴുതപ്പുലികളുടെ ഗ്രൂപ്പിൽ  പെൺ കഴുതപ്പുലികൾക്കാണ് കൂടുതല്‍ അധികാരമുള്ളത്. കൂട്ടത്തിൽ ഏറ്റവും മുതിര്‍ന്ന കഴുതപ്പുലിയാണ് ഈ കൂട്ടത്തെ നയിക്കുന്നത്. പിന്നീട് ഇതിന്റെ മകള്‍ റാണിയാവും. ഇങ്ങനെയാണ് പരമ്പര തുടര്‍ന്ന് പോകുന്നത്. പൂർണവളർച്ചയെത്തിയ ആൺ കഴുതപ്പുലികൾ തങ്ങളുടെ കൂട്ടം വിട്ട് മറ്റേതെങ്കിലുമൊരു കൂട്ടത്തിൽ ചെന്നുകയറുന്നതും പതിവാണ്. 

കഴുതപ്പുലികളുടെ വേട്ടയ്ക്കുള്ള പാടവം സിംഹത്തേക്കാൾ മകളിലാണ്. കഴുതപ്പുലികളുടെ വേട്ടയുടെ 74 ശതമാനവും ഫലപ്രാപ്തിയിലെത്തുമ്പോൾ, സിംഹങ്ങളുടെ 30 ശതമാനം വേട്ടകളേ വിജയിക്കാറുള്ളൂ. ഒറ്റയ്ക്കൊറ്റയ്ക്കു സിംഹവുമായി ഏറ്റുമുട്ടിയാൽ കഴുതപ്പുലിക്ക് ഒരിക്കലും പിടിച്ചുനില്‍ക്കാനാവില്ല. എന്നാൽ കഴുതപ്പുലികൾ കൂട്ടമായെത്തിയാല്‍ സിംഹങ്ങൾ മുട്ടുമടക്കാറുമുണ്ട്. തങ്ങളുടെ അധിവാസ മേഖലകളിലേക്കു പ്രവേശിക്കുന്ന സിംഹങ്ങളെ കഴുതപ്പുലികൾ കൂട്ടമായി ആക്രമിച്ച് തുരത്താറുമുണ്ട്. 

ENGLISH SUMMARY:

Spotted hyena found in Egypt for 1st time in 5,000 years.A spotted hyena has been reported in Egypt for the first time in thousands of years after it ventured far beyond its normal range. The hyena then ate two goats and was swiftly killed by humans in a pickup truck.