കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് പ്രിയങ്കാഗാന്ധി എം.പി. എം.പിമാരടക്കം നേതാക്കളും ഒപ്പമെത്തി. 25 മിനിറ്റോളം സന്ദര്‍ശനം നീണ്ടു. അന്തരിച്ച ഡി.സി.സി ട്രഷറര്‍ എന്‍.എം.വിജയന്റെ കുടുംബാംഗളെയും പ്രിയങ്ക ഉടന്‍ കാണും. അതിനിടെ, മാനന്തവാടിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രിയങ്കഗാന്ധിയെ കരിങ്കൊടി കാട്ടി. വന്യജീവി ആക്രമണത്തില്‍ ഫലപ്രദമായി ഇടപെട്ടില്ല എന്നാരോപിച്ചാണ് കരിങ്കൊടി.