Israeli police inspect the scene of one of a series of bus explosions in what authorities said appeared to be a militant attack in Bat Yam, central Israel,(AP Photo
വെടിനിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കുമാറ് ആശങ്കയേറ്റി ഇസ്രയേലില്‍ സ്ഫോടന പരമ്പര. ടെല്‍ അവീവിന് പുറത്ത് ബാറ്റ് യാം നഗരത്തില്‍ നിര്‍ത്തിയിട്ട മൂന്ന് ബസുകളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടിട്ടില്ല. ഭീകരാക്രമണം സംശയിക്കുന്നതായും നാലിടങ്ങളില്‍നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. ഹമാസ് തടവില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് കൈമാറിയതിന് തൊട്ടുപിന്നാലെ ആയിരുന്നു സ്ഫോടനങ്ങള്‍. സ്ഫോടനത്തെ തുടര്‍ന്ന് ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി പരിശോധന നടത്തി. വെസ്റ്റ് ബാങ്കില്‍ വ്യാപകമായി പരിശോധന നടത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തിന് നിര്‍ദേശം നല്‍കി.