പ്രതീകാത്മക ചിത്രം
ഗൾഫ് രാജ്യങ്ങളിൽ നാളെ റമസാൻ വ്രതം ആരംഭിക്കും. സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ ഇക്കുറി എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമസാൻ നോമ്പ് തുടങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒമാനാണ് മാസപിറവി കണ്ടതായി ആദ്യം അറിയിച്ചത്. പിന്നാലെ സൗദിയും ഇത് സ്ഥിരീകരിക്കുകയായിരുന്നു. ഇസ്‌ലാം മതവിശ്വാസി നിര്‍ബന്ധമായും അനുഷ്ഠിച്ചിരിക്കേണ്ട അഞ്ചു കാര്യങ്ങളില്‍ നാലമത്തേതാണ് റമസാനിലെ വ്രതാനുഷ്ഠാനം. ഹിജ്റ വര്‍ഷത്തിലെ ഒന്പതാം മാസമായ റമസാനിലാണ് ഖുര്‍ ആന്‍ അവതരിച്ചതെന്നാണ് വിശ്വാസം.