saudi-nurse

പ്രതീകാത്മക ചിത്രം

TOPICS COVERED

സൗദി അറേബ്യയുടെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വനിതാ സ്റ്റാഫ് നഴ്സുകളുടെ ഒഴിവുകളിലേയ്ക്ക് ‌‌നോര്‍ക്ക വഴി അപേക്ഷിക്കാം. ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്) സ്പെഷാലിറ്റിയിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷനും എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്ലോ പരിശോധന എന്നിവയും പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.

അപേക്ഷിക്കാനായി വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടേയും പാസ്സ്പോര്‍ട്ടിന്‍റെയും പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. 2025 ഫെബ്രുവരി 15നകം അപേക്ഷ നല്‍കണം. അപേക്ഷകര്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 23 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും.

അപേക്ഷകര്‍ മുന്‍പ് എസ്എഎംആര്‍ പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ– 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 

ENGLISH SUMMARY:

Saudi Arabia's Health Ministry invites applications for nurse positions in ICU specializations. BSc Nursing, post-BSc qualifications, and 2 years of experience required. Apply via NORKA before February 15, 2025.