പ്രവാസി മലയാളികളുടെ ഗൃഹാതുരസ്മരണകളിൽ ഓണത്തിനോളം പ്രാധാന്യം മറ്റൊരു ആഘോഷത്തിന് ഉണ്ടാകില്ല. നാടിനെക്കാൾ കേമമായി ഓണം ആഘോഷിക്കുന്നവരാണ് പ്രവാസികൾ. സദ്യ പോലെ ഓണാഘോഷങ്ങളിൽ അവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മാവേലിയും. വർഷങ്ങളായി യുഎഇയിലെ ഓണാഘോഷങ്ങളുടെ സ്ഥിരം സാന്നിധ്യമാണ് മാവേലി ലിജിത്ത് എന്നറിയപ്പെടുന്ന ലിജിത് കുമാർ. ഇതിനകം ആയിരത്തോളം പരിപാടികളിൽ പ്രവാസികളുടെ സ്വന്തം മാവേലിയായി എത്തിയത് ലിജിത്താണ്.