diaspora-summitt

വിമാന യാത്രാക്കൂലി കുറയ്ക്കാനും പ്രവാസി വോട്ടവകാശത്തിനുമായി ഡൽഹിയിൽ ഡയസ്‌പോറ സമ്മിറ്റ്. പാർലമെന്റിൽ പ്രവാസികളുടെ ആവശ്യങ്ങൾ ഒരുമിച്ചുന്നയിക്കുമെന്ന് ഉച്ചകോടിയിൽ കേരളത്തിൽനിന്നുള്ള എംപിമാർ ഉറപ്പ് നൽകി. 

പഴ്സ് കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ ആരുമില്ലെന്ന വിഷമമാണ് ഉച്ചകോടിയിൽ പ്രവാസികൾ ഉയർത്തിയത്. ഒപ്പം രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വോട്ടവകാശം എന്ന് ലഭിക്കുമെന്ന ചോദ്യവും. 

 

പ്രവാസികൾ ഉയർത്തുന്ന വിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. രാഷ്ട്രീയം മാറ്റിവച്ച് ഒരുമിച്ച് നീങ്ങുമെന്ന് രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. പ്രവാസികൾ പാർലമെന്റിലുണ്ടെങ്കിൽ അവരുടെ വിഷയങ്ങൾ എങ്ങനെ അവതരിപ്പിക്കും,, ആ പ്രാധാന്യത്തോടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് ഷാഫി പറമ്പിൽ.

ഡൽഹി കെഎംസിസിയുടെയും അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളാണ് ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി എന്ന പേരില്‍ ഉച്ചകോടി സംഘടിപ്പിച്ചത്.

ENGLISH SUMMARY:

Diaspora summit in Delhi for lower air fares and expatriate voting rights