പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്തയുമായാണ് കഴിഞ്ഞ ദിവസം എയര്‍ അറേബ്യ രംഗത്തെത്തിയത്. യാത്രക്കാരുടെ ഹാന്‍ഡ്ബാഗ് ഭാരം 10 കിലോയാക്കിയതാണ് പുതിയ തീരുമാനം. അനുവദിച്ച പത്ത് കിലോയില്‍ ഹാന്‍ഡ് ബാഗിനു പുറമേ പേഴ്സണല്‍ ബാഗ് കൂടി അനുവദിക്കും. ഹാന്‍ഡ്ബാഗ്, ബാക്പാക് അല്ലെങ്കില്‍ ഡ്യൂട്ടിഫ്രീ ബാഗ്, ചെറിയ ബാഗ് എന്നിവയിലായി പത്ത്കിലോ വരെ കൈവശം വയ്ക്കാവുന്നതാണ്. കുഞ്ഞുങ്ങള്‍ കൂടെയുണ്ടെങ്കില്‍ 3 കിലോ കൂടി അധികം കരുതാം.
നേരത്തേ ഹാന്‍ഡ്ബാഗിനു പുറമേ അധികബാഗ് കയ്യില്‍വക്കാന്‍ പല വിമാനക്കമ്പനികളും അനുവദിച്ചിരുന്നില്ല. ഹാൻഡ് ബാഗിൻ്റെ ഭാരപരിധി മറ്റ് വിമാനക്കമ്പനികളിൽ ഏഴ് കിലോയാണ്. ഈ സാഹചര്യത്തില്‍ എയര്‍ അറേബ്യ സ്വീകരിച്ച നടപടി ഏറെ സ്വഗതാര്‍ഹമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
യുഎഇ എയര്‍ലൈനുകളായ എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഇത്തിഹാദ്, എയര്‍ലൈന്‍സുകളില്‍ 7കിലോയാണ് ഹാന്‍ഡ് ബാഗിന്റെ ഭാരപരിധി. കുട്ടികളുണ്ടെങ്കില്‍ മൂന്ന് കിലോ കൂടി അധികഭാരം ആവാമെന്ന എയര്‍അറേബ്യയുടെ തീരുമാനത്തിലും സംതൃപ്തരാണ് യാത്രക്കാര്‍.