kuwait-fire

കുവൈത്തിലെ  മംഗഫിലുണ്ടായ തീപിടിത്തത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്ക് ആയിരം ദിനാർ വീതം അടിയന്തര സാമ്പത്തിക സഹായം നൽകിയതായി എൻബിടിസി മാനേജ്മെൻറ്റ്. 

ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് അടിയന്തര ധനസഹായം വിതരണം ചെയ്തത്. ഇതിൽ 54 പേര്‍ ഇന്ത്യക്കാരാണ്. പരുക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കായി പ്രത്യേക പഠന സ്കോളർഷിപ്പ് പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ജീവനക്കാർ മാത്രമാണ് ചികിൽസയിലുള്ളതെന്നും ഇവരെയും വൈകാതെ ആശുപത്രി വിടുമെന്നും കമ്പനി അറിയിച്ചു.

ENGLISH SUMMARY:

NBTC offeres financial assistance to the victims of Mangaf fire break.