പത്തുവര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാടിന്‍റെ തണലില്‍. തൃശൂര്‍ നെടുമ്പാള്‍ സ്വദേശിയായ കെ.കെ.ദിനേശനാണ് എറെകാലത്തെ പരിശ്രമത്തിനൊടുവില്‍ സുരക്ഷിതനായി മടങ്ങിയെത്തിയത്. 2014 ഓഗസ്റ്റില്‍ ജോലി തേടി യെമനില്‍ എത്തിയ ദിനേശന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുടുങ്ങുകയായിരുന്നു. 2021 മുതലാണ് ദിനേശനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങിയത്.
യെമനിലെയും നാട്ടിലെയും സാമൂഹികപ്രവര്‍ത്തകരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ദിനേശന്‍ നാട്ടിലെത്തിയത്. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു ദിനേശന്‍. യെമനില്‍ ദിനേശന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. മനുഷ്യാവകാശപ്രവര്‍ത്തകരായ സാമുവല്‍ ജെറോമിനും സിജു ജോസഫിനും ദിനേശന്‍ നന്ദി പറഞ്ഞു. യെമനില്‍നിന്ന് പുറപ്പെടുംമുന്‍പ് ചിത്രീകരിച്ച റിപ്പോര്‍ട്ടിലേക്ക്. മനോരമ ന്യൂസ് എക്സ്ക്ലുസീവ്.