ചൈനയിലെ ആൺകുട്ടികൾക്ക് സ്ത്രൈണത കൂടുന്നുവെന്ന് നിരീക്ഷിച്ച് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം. പരിഹാരത്തിനായി പ്രത്യേക പദ്ധതി ആരംഭിച്ചു. ആരംഭിച്ചു. യുദ്ധ വീരന്മാരെ പോലെ ശക്തരും കായികബലവുമുള്ളവരുമായി യുവാക്കളെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുസംബന്ധിച്ച് ബിബിസിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ആണ്‍കുട്ടികളുടെ പൗരുഷം വർധിപ്പിക്കാന്‍ കായിക വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്നും ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരുടെ നിയമനം ശക്തിപ്പെടുത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു. കായിക പശ്ചാത്തലമുള്ളവരെയും വിരമിച്ച അത്‌ലറ്റുകളെയും അധ്യാപകരായി നിയമിക്കണമെന്നും ഫുട്‌ബോള്‍ പോലുള്ള കായിക ഇനങ്ങളോടുള്ള തീവ്രമായ അഭിരുചി കുട്ടികള്‍ക്കിടയില്‍ വളര്‍ത്തണമെന്നും സര്‍ക്കുലര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചൈനയിലെ യുവാക്കളില്‍ സ്‌ത്രൈണത വർധിച്ചു വരികയാണെന്നും ഇത് ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെയും വികസനത്തെയും ബാധിക്കുമെന്നും ചൈനയിലെ ഉന്നതാധികാര ഉപദേശക സമിതിയംഗമായ സി സെഫു വിമർശിച്ചിരുന്നു. വീട്ടിലെ ചുറ്റുപാടുകളാണ് ഇതിന് കാരണമെന്നും അമ്മമാരും അമ്മൂമ്മമാരും വളര്‍ത്തുന്ന ചൈനീസ് ആണ്‍കുട്ടികള്‍ക്ക് സ്‌ത്രൈണത കൂടുതലാണെന്നും സി സെഫു കുറ്റപ്പെടുത്തുന്നു.
എന്നാൽ, സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. സ്‌ത്രൈണത എന്താ അത്ര മോശം കാര്യമാണോ എന്നും വികാരങ്ങളും ഭയവും സൗമ്യതയുമെല്ലാം മാനുഷികമാണെന്നുമാണ് പറയുന്നത്.