TAGS

ടിക്ക് ടോക്കിലെ വൈറലായ ‘സ്കാർഫ് ഗെയിം’ ചലഞ്ചിന് ശ്രമിക്കുന്നതിനിടെ ഫ്രാൻസിൽ 16കാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞ ഒരു വർഷമായി ഒട്ടേറെപ്പേരുടെ മരണത്തിന് കാരണമായ ടിക്ടോക്കിന്റെ  തന്റെ ‘ബ്ലാക് ഔട്ട് ചലഞ്ചി’ന്റെ വകഭേദമാണ് സ്കാർഫ്ഗെയിം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സ്വദേശിനിയായ  ക്രിസ്റ്റി സിബാലി ഡൊമിനിക് ഗ്ലോയർ ഗസ്സൈൽ എന്ന പെൺകുട്ടിയാണ് മരിച്ചത്. 

അപകടമായൊരു ടിച്ടോക് ചാലഞ്ചാണ് സ്കാർഫ് ഗെയിം. ശ്വാസം മുട്ടിക്കാൻ കഴുത്തിൽ തുണി മുറുകെ പിടിക്കുന്നതാണ്  ഈ ടിക്ടോക് വെല്ലുവിളി. ‘ബ്ലാക്ക്ഔട്ട് ചലഞ്ച്’ പോലെ തന്നെ ഈ ചലഞ്ചും തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം പരിമിതപ്പെടുത്തുകയും, അപസ്മാരം, ഗുരുതരമായ പരിക്കുകൾ, ചില സന്ദർഭങ്ങളിൽ മരണം എന്നിവ ഉണ്ടാക്കുകയും ചെയ്യും. ചലഞ്ച് വിവാദമായതോടെ ടിക്ക് ടോക്കിൽ ‘സ്കാർഫ് ഗെയിം’ എന്ന പദത്തിനായി തിരയുമ്പോൾ ഇപ്പോൾ റിസർട്ട് ഒന്നും കാണിക്കുന്നില്ലെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ ജീവനെടുക്കുന്ന ഇത്തരം ചലഞ്ചുകൾ വ്യാപമാകുന്നതായിട്ടാണ് റിപ്പോർട്ടുകൾ. സമാനമായ ഒരു സംഭവത്തിൽ സമൂഹ മാധ്യമത്തിൽ 176,000 ഫോളോവേഴ്സുള്ള സോങ് യുവാൻ ഹുവാങ് ഗെ എന്ന ചൈനീസ് പൗരൻ വൈറലായ 'പികെ' ചലഞ്ചിന്റെ ഭാഗമായി അമിതമായ അളവിൽ വീര്യമേറിയ മദ്യം കഴിക്കുന്നത് ചിത്രികരീക്കുന്നതിനിടെ മരിച്ചിരുന്നു. പ്രാദേശിക മാധ്യമമായ ജിമു ന്യൂസിന് നൽകിയ പ്രസ്താവനയിൽ 27 കാരന്റെ ഭാര്യയാണ് മരണവാർത്ത സ്ഥിരീകരിച്ചത്.