Photo credit: Twitter

Photo credit: Twitter

അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് മേല്‍പ്പാലം തകര്‍ന്നു വീണു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഹൈവേ കടന്നുപോകുന്ന മേല്‍പ്പാലത്തിന് താഴെവച്ച് എണ്ണ ടാങ്കർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ നാലുവരിപ്പാത കടന്നുപോകുന്ന മുകളിലെ മേല്‍പ്പാലവും തകരുകയായിരുന്നു. എന്നാല്‍ അത്യാഹിതങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേ സമയം തീ നിയന്ത്രണ വിധേയമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു.  

 

മെനേയ്നെ ഫ്ലോറിഡയുമായും കിഴക്കൻ തീരത്തെ പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നാണിത്. അപകടത്തെ തുടര്‍ന്ന് പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

 

Oil tanker burst under flyover; bridge collapsed