ചിത്രം: AFP

ചിത്രം: AFP

കൗമാരക്കാരനെ പൊലീസ് വെടിവച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. കലാപം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകള്‍ കൊള്ളയടിച്ചതായുമാണ് റിപ്പോര്‍ട്ട്. 667 പേരെ ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ദര്‍മനിന്‍ അറിയിച്ചു. 

 

അള്‍ജീരിയന്‍–മൊറോക്കന്‍ വംശജനായ നയീല്‍ എന്ന പതിനേഴുകാരനെയാണ് വാഹനപരിശോധനയ്ക്കിടെ പൊലീസ് അകാരണമായി വെടിവച്ച് കൊന്നത്. പൊലീസിന് നേരെ നയീല്‍ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു പൊലീസിന്റെ ആരോപണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഈ വാദം വ്യാജമാണെന്ന് തെളിഞ്ഞു. കൗമാരക്കാരനായ നയീലിന് നെഞ്ചിലാണ് വെടിയേറ്റത്. വെടിയുതിര്‍ത്ത പൊലീസുകാരനെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാളെ സ്വകാര്യ കരുതല്‍ തടങ്കലിലേക്ക് മാറ്റി. 

 

സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അടിയന്തര യോഗം വിളിച്ചു. സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മക്രോ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു.

 

Protesters ransack banks, torch cars across France