modi-meets-pope-francis

Pope Francis greets Indian Prime Minister Narendra Modi before a working session on Artificial Intelligence (AI), Energy, Africa-Mediterranean at the Borgo Egnazia resort during the G7 Summit in Savelletri near Bari, Italy, on June 14, 2024. (Photo by Mandel NGAN / AFP)

ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി. ജി 7 ഉച്ചകോടിക്കിടെയാണ് ക്ഷണം. റോമില്‍ നടക്കുന്ന ജി സെവന്‍ ഉച്ചകോടിക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ഉച്ചകോടി വേദിയിലേക്ക് എത്തവെ മാര്‍പാപ്പ മോദിക്ക് ഹസ്തദാനം നല്‍കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. യു.എസ്, യുക്രെയ്ന്‍, ഫ്രാന്‍സ്, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുമുന്‍പ് 2021 ഒക്ടോബറില്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ജി 7 രാജ്യങ്ങളുെട ഉച്ചകോടിയില്‍ നിര്‍മിത ബുദ്ധിയെക്കുറിച്ച് നടന്ന പ്രത്യേക സമ്മേളനത്തില്‍ മാര്‍പാപ്പ പ്രസംഗിച്ചു. നിര്‍മിത ബുദ്ധി അടക്കം അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോഴും മനുഷ്യാന്തസിന് ഏറ്റവും മുന്‍തൂക്കം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. നിര്‍മിത ബുദ്ധിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ മനുഷ്യകേന്ദ്രീകൃതമാകാന്‍ രാഷ്ട്രനേതാക്കള്‍ ശ്രമിക്കണം. തീരുമാനങ്ങള്‍ക്കുള്ള മനുഷ്യശേഷിയെ പൂര്‍ണമായി യന്ത്രങ്ങള്‍ക്ക് കൈമാറുന്നത് അംഗീകരിക്കാനാകില്ല. നിര്‍മിത ബുദ്ധിയിലുണ്ടാകുന്ന തീരുമാനങ്ങളെ യുക്തിപൂര്‍വം തിരഞ്ഞെടുക്കാന്‍ മനുഷ്യന് സാധ്യമാകുന്ന സംവിധാനം ഉണ്ടാകണം.  മനുഷ്യന്‍റെ അന്തസിന്റെ അടിസ്ഥാനങ്ങളിലൊന്ന് തീരുമാനമെടുക്കാനുള്ള കഴിവ് കൂടി ഉള്‍ക്കൊള്ളുന്നതാണ്.  ഇത് സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങള്‍ ചട്ടക്കൂട് ഒരുക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.  ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നത്. 

ENGLISH SUMMARY:

Modi meets Pope Francis at G7 session invites him to visit India