abu-olympics

TOPICS COVERED

ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍, പലസ്തീന്‍റെ ആദ്യ ഒളിംപ്യന്‍ മജീദ് അബു മറഹീല്‍ ചികില്‍സ കിട്ടാതെ മരിച്ചു. വൃക്കരോഗിയായിരുന്ന മറഹീലിനെ റഫാ അതിര്‍ത്തി വഴി പുറത്തെത്തിക്കാനുള്ള ബന്ധുക്കളുടെ ശ്രമങ്ങളും ഫലംകണ്ടില്ല.  

 

മജീദ് അബു മറഹീലെന്ന ദീര്‍ഘദൂര ഓട്ടക്കാരന്‍റെ കൈകളിലിരുന്നാണ് പലസ്തീന്‍ പതാക ആദ്യമായി ഒളിംപിക്സ് വേദിയില്‍ പാറിപ്പറന്നത്.... 1996 അറ്റ്ലാന്‍റ ഒളിംപിക്സില്‍... പതിനായിരം മീറ്ററില്‍ മല്‍സരിച്ചതോടെ ഒളിംപിക്സിലെ ആദ്യ പലസ്ഥീന്‍ സാന്നിധ്യമായി അബു മറഹീല്‍.  61–ാം വയസില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികില്‍സകിട്ടാതെ ഗാസയിലെ അഭയാര്‍ഥി ക്യാംപിലാണ് മറഹീല്‍ മരണമടഞ്ഞത്. റഫ അതിര്‍ത്തിയിലൂടെ മറഹീലിനെ പുറത്തെത്തിച്ച് ചികില്‍സനല്‍കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഗാസ നഗരത്തില്‍ പരിശീലകനായാണ് അബു ജീവിച്ചിരുന്നത്. ഒക്ടോബര്‍ മുതല്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 300 പലസ്തീന്‍ അത്ലീറ്റുകളാണ് കൊല്ലപ്പെട്ടത്. 

ENGLISH SUMMARY:

Palestine's first Olympian died in the Gaza camp without receiving treatment