(Photo: X/@LaurenABC7)

(Photo: X/@LaurenABC7)

TOPICS COVERED

ലൂക്കാസ് മക്‌ലിഷ് ഒരിക്കലും കരുതിയിട്ടുണ്ടായിരുന്നില്ല മൂന്ന് മണിക്കൂര്‍ മലകയറാൻ പോയ താന്‍ 10 ദിവസം കാട്ടിലൂടെ അലഞ്ഞ് തിരിയേണ്ടി വരുമെന്ന്. വടക്കൻ കലിഫോർണിയയിലെ സാന്താക്രൂസ് പർവതനിര മക്‌ലിഷിന് പരിചിതമാണ്. ബൗൾഡർ ക്രീക്കിൽനിന്ന് ജൂൺ 11നാണ് അദ്ദേഹം പുറപ്പെട്ടത്. ആകെയുണ്ടായിരുന്നത് തൊപ്പിയും ബൂട്ടും പാന്റും മാത്രം. ഷർട്ടുപോലും ധരിച്ചിരുന്നില്ല. ആഹാരമോ വെള്ളമോ കരുതിയിരുന്നില്ല. മൂന്നു മണിക്കൂർ കൊണ്ട് തിരിച്ചെത്താമെന്ന് കരുതിയെങ്കിലും നടന്നില്ല. പരിചിതമായ അടയാളങ്ങളെല്ലാം കാട്ടുതീയിൽ നശിച്ചതാണ് വഴിതെറ്റിച്ചത്. കാട്ടുപഴങ്ങൾ കഴിച്ചും വെള്ളംകുടിച്ചും മക്‌ലിഷ് ജീവൻ നിലനിർത്തിയത്. കാ‌‌‌ട്ടുറവകളിൽനിന്നും വെള്ളച്ചാട്ടങ്ങളിൽനിന്നും ബൂട്ടിലാണ് വെള്ളം ശേഖരിച്ചത്.