Screengrab: twitter.com/sudhakarudumula

Screengrab: twitter.com/sudhakarudumula

TOPICS COVERED

അനക്കമറ്റ് വെള്ളത്തിന് മുകളില്‍ കിടക്കുക. അതും അഞ്ച് മണിക്കൂറോളം ഒഴുകി നടക്കുക. ആരായാലും മൃതദേഹമെന്ന് തെറ്റിദ്ധരിച്ചാല്‍ അദ്ഭുതപ്പെടാനില്ല. തെലങ്കാന പൊലീസിനും അതുതന്നെയാണ് സംഭവിച്ചത്. തെലങ്കാനയിലെ ഹനുമക്കൊണ്ടയിലായിരുന്നു സംഭവം. 

കുളത്തിലൂടെ 'മൃതദേഹം' ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് കാകതീയ സര്‍വകലാശാല സ്റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മേല്‍വസ്ത്രമില്ലാതെ ഒഴുകി നടക്കുന്ന  ശരീരം കണ്ടു. മൃതദേഹമെന്നോര്‍ത്ത് തലമുടിയില്‍ പിടിച്ച് പൊലീസുകാരിലൊരാള്‍ കരയിലേക്ക് അടുപ്പിച്ചു. മുടി വലിഞ്ഞതും വേദനയായ യുവാവ് ചാടിയെഴുന്നേല്‍ക്കുകയായിരുന്നു. ഇതോടെ കരയില്‍ തടിച്ചു കൂടിയ പൊലീസും നാട്ടുകാരും ആദ്യം അമ്പരന്നു. പിന്നെ ചിരിയായി. ഒടുവില്‍ കൈയ്യും കഴുകി, പിടിച്ചെഴുന്നേല്‍പ്പിച്ച പൊലീസുകാരന്‍റെ കയ്യിലേക്കും വെള്ളം ഒഴിച്ച് യുവാവ് നടന്ന് കയറിപ്പോയി.

12 മണിക്കൂര്‍ തുടര്‍ച്ചയായി പത്ത് ദിവസത്തോളം സമീപത്തെ ഗ്രാനൈറ്റ് ക്വാറിയില്‍ ജോലി ചെയ്തുവെന്നും തുടര്‍ന്ന് ഒന്ന് റിലാക്സാകാന്‍ മദ്യപിച്ച ശേഷം വെള്ളത്തില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചതാണെന്നും യുവാവ് വിശദീകരിച്ചു. സമൂഹമാധ്യമമായ എക്സിലാണ് (ട്വിറ്റര്‍) സുധാകര്‍ ഉദുമൂലയെന്നയാള്‍ വിഡിയോ പങ്കുവച്ചത്. വെള്ളമടിച്ചാല്‍ വെള്ളത്തിലും മുങ്ങില്ലെന്നും അകത്തും പുറത്തും വെള്ളമായാല്‍ ഇങ്ങനെ ഗുണമുണ്ടെന്നുമെല്ലാം രസകരമായ കമന്‍റുകളാണ് ആളുകള്‍ വിഡിയോയ്ക്ക് താഴെ കുറിച്ചത്.

ENGLISH SUMMARY:

Drunk man floating in a pond near the Hanumakonda, Telangana created a flutter as the police mistook him for a dead body. Cop tried to pull out him from water, man suddenly wakes up.