cat-fire-force

പൂച്ച പതുങ്ങി വരുന്നത് പോലെ എന്നൊക്കെയുള്ള ചൊല്ല് കേട്ടിട്ടുണ്ടാവും. പക്ഷേ പതുങ്ങിയെത്തി മോഷ്ടിക്കുന്നതിനിടയില്‍ കുടുങ്ങിയാലെന്ത് ചെയ്യും. അങ്ങനെ പിടിക്കപ്പെടുക മാത്രമല്ല, നാടാകെ വൈറവുമായിരിക്കുകയാണ് പന്തളത്തെ ഒരു പൂച്ചക്കുട്ടി. വറുത്തമീന്‍ മോഷ്ടിക്കാന്‍ അടുക്കളയില്‍ കയറിയ പന്തളം ചേരിക്കല്‍ സ്വദേശി ഷിനാസിന്‍റെ വീട്ടിലെ പൂച്ചക്കുട്ടിയാണ് കുടുങ്ങിയത്. മോഷണ ശ്രമത്തിനിടയില്‍ ആശാന്‍ ഗ്യാസ് സ്റ്റൗവിന്‍റെ ദ്വാരത്തില്‍ കുടുങ്ങി.

വറുത്ത മീന്‍ മോഷ്ടിക്കാന്‍ കയറിയ അരുമക്കള്ളന്‍ കുടുങ്ങിയ വിവരം വീട്ടുകാര്‍ കുറച്ച് കഴിഞ്ഞാണ് അറിഞ്ഞത്. ഗ്യൗസ് സ്റ്റൗവിന്‍റെ ദ്വാരത്തില്‍ നിന്ന് എടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. അടൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ ഗ്യാസ് സ്റ്റൗ മുറിച്ച് പൂച്ചക്കുട്ടിയെ ഒടുവില്‍ രക്ഷിച്ചു. 

സ്റ്റൗ മുറിക്കേണ്ടി വന്നെങ്കിലും സാരമില്ല, പൂച്ചക്കുട്ടിയെ പരുക്കേല്‍ക്കാതെ കിട്ടിയല്ലോ എന്ന സന്തോഷത്തിലാണ് വീട്ടുകാര്‍. വറുത്തമീന്‍ മോഷ്ടിക്കാന്‍ കയറിയ വിവരം നാട്ടുകാരൊക്കെ അറിഞ്ഞുവെന്ന് മാത്രം. 

ENGLISH SUMMARY:

Kitten got stuck in gas stove while eating fish fry rescued by Adoor fire force. Fire force officers scrapped stove and saved kitten.