തനിയ്ക്ക് ചുറ്റും ഇന്ത്യക്കാരാണെന്നും ഇത് ഭയാനകമായ സാഹചര്യമെന്നും കാനഡയില്‍ നിന്നു ചൈനീസ് യുവതി. എക്സില്‍ പങ്കുവച്ച വിഡിയോയിലാണ് ചൈനീസ് യുവതിയുടെ പ്രതികരണം. കാനഡയില്‍ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തുനിന്നാണ് യുവതി വിഡിയോ ചിത്രീകരിച്ചത്. ഈ ലൊക്കേഷന്‍ ഇന്ത്യയിലാണോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായേക്കും എന്നു പറഞ്ഞാണ് യുവതി വിഡിയോ ആരംഭിക്കുന്നത് .
ഡ്രൈവിങ് ലൈസന്‍സിനായി കാത്തിരിക്കുന്ന ആളുകളുടെ കാന്‍ഡിഡ് വിഡിയോ ആണ് ആദ്യം ചിത്രീകരിച്ചത്. പിന്നാലെ ‘ഇത് ഭയാനകമാണ് , കാനഡയില്‍ എനിയ്ക്ക് ചുറ്റും ഇന്ത്യക്കാരാണ്, ഞാന്‍ നിങ്ങള്‍ക്കായി വിഡിയോ എടുക്കാം, ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനായി കാത്തിരിക്കുന്ന സ്ഥലത്താണ് ഞാനിപ്പോള്‍’ എന്നാണ് യുവതി വിഡിയോയില്‍ പറയുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് യുവതി വിഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. 2.8 മില്യണ്‍ ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞു. വിഡിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആ ഇന്ത്യക്കാര്‍ക്കൊപ്പം ചൈനക്കാരിയായ യുവതിയും കാനഡയിലേക്ക് കുടിയേറിപ്പാര്‍ത്തതല്ലേ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. കടുത്ത വിമര്‍ശനങ്ങളും യുവതി നേരിടുന്നുണ്ട്.