ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാന്‍വി കണ്ടുല പൊലീസ് വാഹനം ഇടിച്ചു മരിച്ചതിനു പിന്നാലെ മോശമായ പെരുമാറ്റം നടത്തിയ അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. സിയാറ്റില്‍ പോലീസിലെ ഡാനിയേല്‍ ഓഡെറര്‍ എന്ന ഉദ്യോഗസ്ഥന്റെ ജോലിയാണ് നഷ്ടമായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ജാന്‍വിയെ കെവിന്‍ ഡാവേ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വണ്ടിയാണ് ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ നൂറടി ദൂരത്തേക്ക് തെറിച്ചുവീണ ജാന്‍വി മരണത്തിനു കീഴടങ്ങുകയായിരുന്നു.

ജനുവരി 23നാണ് സംഭവം നടന്നത്. 119കിലോമീറ്റര്‍ വേഗതയിലായിരുന്നു കെവിന്‍ ഡാവേ വാഹനമോടിച്ചത്. ജാന്‍വി റോഡ് മുറിച്ചു കടക്കുകയായിരുന്നു. അതിവേഗതയില്‍ വന്ന പൊലീസ് പട്രോള്‍ വാഹനം ജാന്‍വിയെ ഇടിച്ചുതെറിപ്പിച്ചു. തെറിച്ചുവീണ ഉടനെ തന്നെ ജാന്‍വി മരിക്കുകയായിരുന്നു. എന്നാല്‍ ആ അപകടത്തിനു പിന്നാലെ സംഭവത്തെക്കുറിച്ച് ഉചിതമല്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുകയും ചിരിക്കുകയും ചെയ്തതിന്്റെ പേരില്‍ ഡാനിയേലിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. 

ഡാനിയേല്‍ ഓഡെററും എസ്.പി.ഒ.ജി. പ്രസിഡന്റ് മൈക്ക് സോലനും തമ്മിലുള്ള സംഭാഷണം ബോഡി ക്യാമില്‍ പതിഞ്ഞു.  ഈ സംഭാഷണം  പുറത്തെത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.സിയാറ്റില്‍ പോലീസ് ഓഫീസേഴ്‌സ് ഗില്‍ഡിന്റെ  വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഡാനിയേല്‍.  

അപകടത്തെക്കുറിച്ച് വളരെ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് മൈക്ക് സോലനോട് ഡാനിയേല്‍ സംസാരിച്ചത്. പിന്നാലെ നാലു സെക്കന്റുനേരം ചിരിക്കുന്നതും കേള്‍ക്കാം. ഡാനിയേലിന്റെ വാക്കുകളും ചിരിയും  ജാന്‍വിയുടെ കുടുംബത്തിനുണ്ടാക്കിയ വേദന വിവരിക്കാവുന്നതല്ലെന്ന് സിയാറ്റില്‍ പൊലീസ് ഡിപ്പാര്‍ട്മമെന്റ് പ്രതികരിച്ചു. ഡിപ്പാര്‍ട്ട്മെന്റിനും പൊലീസ് സേനയ്ക്കാകമാനവും അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ഡാനിയേല്‍ ചെയ്തത്. ജനങ്ങള്‍ക്ക് ഡിപ്പാര്‍ട്മെന്റിനോടുള്ള വിശ്വാസം കാത്തുസൂക്ഷിച്ചേ മതിയാകൂ, അതിനായി ഈ സംഭവത്തില്‍ തക്ക നടപടിയെടുക്കുകയാണ് വേണ്ടത്. അതിനാല്‍ ഇത്തരം പ്രവൃത്തി നടത്തിയ ഒരു ഉദ്യോഗസ്ഥനെ ഇനി സേനയില്‍ വേണ്ടെന്നും സീറ്റില്‍ പൊലീസ് സേനയുടെ ഇടക്കാല മേധാവി സൂ റാര്‍ പറഞ്ഞു. അതിനായി ഡാനിയേല്‍ ഓഡെററെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയാണെന്നും സൂ പ്രതികരിച്ചു. 

An American police officer who misbehaved after the death of Indian student Janvi Kandula after she was hit by a police vehicle was fired from his job:

An American police officer who misbehaved after the death of Indian student Janvi Kandula after she was hit by a police vehicle was fired from his job. Seattle Police Officer Daniel Oderer lost his job. Jhanvi, who was crossing the road, was hit by a car driven by a police officer named Kevin Davey.