Apple-Watch-Helps-Save-Surfers-Life

TOPICS COVERED

കടലില്‍‍ അകപ്പെട്ട നീന്തല്‍ വിദഗ്ധന് തുണയായത് ആപ്പിള്‍ വാച്ച്. ഓസ്ട്രേലിയക്കാരനായ റിക്ക് ഷിയര്‍മാന്‍ എന്നയാളാണ് ബോഡിസര്‍ഫിങ്ങിനിടെ അപകടത്തില്‍പെട്ടത്. ഓസ്ട്രേലിയയിലെബൈറോണ്‍ തീരത്തെ ടാല്ലോ ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിനിടെയാണ് കൂറ്റന്‍ തിരമാലയില്‍ പെട്ട് ഷിയര്‍മാന്‍ കടലിലകപ്പെട്ടത്.

ഇംപാക്ട് സോണ്‍ എന്നറിയപ്പെടുന്ന മേഖലയിലാണ് അദ്ദേഹം അകപ്പെട്ടത്. ഇാ മേഖലയില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഇവിടെ നിന്നും കരയിലേക്ക് നീന്തിയെടുക്കാന്‍ വളരെ പ്രയാസമാണ്. തന്‍റെ അനുഭവ സമ്പത്തെല്ലാം ഉപയോഗിച്ചിട്ടും കരയിലേക്ക് നീന്തിയടുക്കാന്‍ പറ്റിയ ഒരിടം കണ്ടെത്താന്‍ അയാള്‍ക്കായില്ല. ഷിയര്‍മാന്‍ അപകടത്തില്‍പ്പെട്ടത് തീരത്തുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ പങ്കാളി  അറിഞ്ഞതുമില്ല. 

എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കവെയാണ് ഷിയര്‍മാന് തന്‍റെ ആപ്പിള്‍ വാച്ച് തുണയായത്. സെല്ലുലാര്‍ കണക്ടിവിറ്റിയുള്ള ആപ്പിള്‍ വാച്ച് അള്‍ട്രയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. വാച്ചിന്‍റെ സഹായത്തോടെ അദ്ദേഹം ഓസ്ട്രേലിയന്‍ അടിയന്തര സേവനങ്ങളെ വിവരമറിയിച്ചു. വെള്ളത്തിന്‍റ ഒഴുക്കിനിടയില്‍ വാച്ച് ഉപയോഗിക്കുക അത്ര എളുപ്പമായിരുന്നില്ല. കൂടാതെ ഇതിനോടകം തന്നെ അയാള്‍ തീരത്തു നിന്നും ഏറെ അകലെയെത്തിയിരുന്നു. ഏറെ പണിപെട്ടാണെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ അയാള്‍ കോള്‍ കട്ട് ചെയ്യാതെ ലൈനില്‍ തുടര്‍ന്നു. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തകരെത്തി ഷിയര്‍മാനെ രക്ഷപ്പെടുത്തുകയായിരുന്നു. 

കടലില്‍ 160 മീറ്ററോളം താഴ്ചയില്‍ വരെ ആപ്പിള്‍ വാച്ചിന് അതിജീവിക്കാന്‍ സാധിക്കും. സ്കൂബാ ഡൈവിങ് നടത്തുന്നവരും സര്‍ഫിങ് നടത്തുന്നവരുമെല്ലാം അതുകൊണ്ടു തന്നെ ആപ്പിള്‍ വാച്ച് ഉപയോഗിക്കാറുണ്ട്.

ENGLISH SUMMARY:

Apple Watch Helps Save Surfer's Life Who Swept Out To Sea In Australia