suicide-pod

Image Credit : AFP

TOPICS COVERED

രാജ്യത്ത് സൂയിസൈഡ് പോഡുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്വിറ്റ്സർലൻഡ്. വൈദ്യശാസ്ത്രത്തിന്റെ സഹായമില്ലാതെ സ്വയം മരിക്കാനുളള സംവിധാനമാണ് സൂയിസൈഡ് പോഡുകളിലൂടെ ഉദ്ദേശിക്കുന്നത്. ഒരു സ്വിച്ചിട്ടാല്‍ മറ്റൊരാളുടെയും സഹായമില്ലാതെ മരണം ഉറപ്പാക്കാം എന്നതാണ് ഈ സൂയിസൈഡ് പോഡുകളുടെ പ്രത്യേകത. ഈ സൂയിസൈഡ് പോഡുകള്‍ അഥവാ ആത്മഹത്യാ വാഹിനികളുടെ ചിത്രവും സ്വിറ്റ്സർലൻഡ് പുറത്തുവിട്ടിട്ടുണ്ട്.  18 സ്വിസ് ഫ്രാങ്കാണ് ഈ സൂയിസൈഡ് പോഡുകള്‍ ഉപയോഗിക്കുന്നതിനാണ് സ്വിറ്റ്സർലൻഡ് ഈടാക്കുക. അതായത്  ഏകദേശം 1700 ഇന്ത്യൻ രൂപയാണ് മരിക്കാന്‍ വേണ്ടിവരുന്ന ചെലവ്.

ഏകദേശം 50 വയസ് കഴിഞ്ഞവര്‍ക്കായാണ് സൂയിസൈഡ് പോഡുകള്‍ അവതരിപ്പിക്കുന്നത്. ചില സാഹചര്യങ്ങളില്‍ 18 വയസ് പൂര്‍ത്തിയായ മാരകരോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും സൂയിസൈഡ് പോഡുകള്‍ ഉപയോഗിക്കാം അനുമതി ലഭിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ  സൂയിസൈഡ് പോഡുകള്‍ക്ക് സാർക്കോ ക്യാപ്സ്യൂൾ എന്നാണ് സ്വിറ്റ്സർലൻഡ് പേര് നല്‍കിയിരിക്കുന്നത്. 5 മിനിറ്റിനുള്ളിൽ തന്നെ വേദനയില്ലാത്ത മരണം സംഭവിക്കും എന്നതാണ് ഈ സാർക്കോ ക്യാപ്സ്യൂളുകളുടെ പ്രത്യേകത. ഒരാള്‍ക്ക് മാത്രം കയറിക്കിടക്കാവുന്ന തരത്തിലാണ് ഈ ക്യാപ്സ്യൂളുകള്‍ ഒരുക്കിയിരിക്കുന്നത്. 

സാർക്കോ ക്യാപ്സുളിനുള്ളില്‍ നൈട്രജൻ നിറച്ചാണ് പ്രവർത്തനം. ഈ നൈട്രജൻ ശ്വസിക്കുന്നതോടെ ഇതിൽ കിടക്കുന്ന വ്യക്തി ഹൈപ്പോക്സിയ എന്ന അവസ്ഥയിലേക്ക് പോകും. അതായത് കോശങ്ങളിൽ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥയിലേക്ക് പോകും. ഇതോടെ വേദനയില്ലാതെ വെറും 5 മിനിറ്റിനുളളില്‍ മരണം സംഭവിക്കും. പണം കൊടുത്ത് ഏതൊരാള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം എന്നു കരുതേണ്ട.  മരിക്കാൻ തയാറെടുക്കുന്ന ആളുടെ മാനസികനില കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമേ ഇതിനനുവദിക്കൂയെന്ന് സൂയിസൈഡ് പോഡുകളുടെ നിർമാതാക്കളായ ‘ദ് ലാസ്റ്റ് റിസോർട്ട് ഓർഗനൈസേഷൻ’ സിഇഒ ഫ്ലോറിയൻ വില്ലറ്റ് പറഞ്ഞു.

പോഡികനത്ത് കയറി നില്‍ക്കുന്നയാളോട് പോഡ് ചില ചോദ്യങ്ങള്‍ ചോദിക്കും. പറയുന്ന ഉത്തരങ്ങള്‍ക്കനുസരിച്ചാണ് അവസാനം ഇനി നിങ്ങള്‍ക്ക് മരിക്കാനുളള ബട്ടനില്‍ പ്രസ് ചെയ്യാം എന്ന ശബ്ദ സന്ദേശം ലഭിക്കുന്നത്. ഇത് അമര്‍ത്തുന്നതോടെ പതുക്കെ പതുക്കെ ആ വ്യക്തി നൈട്രജൻ ശ്വസിച്ച് മരണത്തിലേക്ക് വഴുതി വീഴും. സൂയിസൈഡ് പോഡുകള്‍ എവിടെയായിരിക്കും സ്ഥാപിക്കുക? ആരാണ് ആദ്യം ഇത് ഉപയോഗിക്കാന്‍ പോകുന്നത് എന്ന ചോദ്യങ്ങളൊക്കെ ഉയരുന്നുണ്ടെങ്കിലും അതൊന്നും പരസ്യമാക്കാനാകില്ലെന്നാണ് അധികൃതര്‍‍ അറിയിച്ചിരിക്കുന്നത്. തികച്ചും സ്വകാര്യമായ ഒരിടത്തായിരിക്കും ഈ പോഡുകള്‍ സ്ഥാപിക്കുക എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിച്ച് സമാധാനത്തോടെ മരിക്കാന്‍ പറ്റുന്ന ഒരു അന്തരീക്ഷത്തിലായിരിക്കും പോഡുകള്‍ സ്ഥാപിക്കുക എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

അതേസമയം സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് ഈ പോഡുകള്‍ അനുവദിക്കുക എന്നും വധശിക്ഷ പോലുളള കേസുകളില്‍ ഈ പോഡുകള്‍ അനുവദിക്കില്ല എന്നും നിര്‍മാതാക്കള്‍ പറഞ്ഞു. 

ENGLISH SUMMARY:

Switzerland To Soon Use Portable Suicide Pods