israeli-jets-bomb

യെമന്‍ തുറമുഖത്ത് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 80 പേര്‍ക്ക്  പരുക്കെന്ന് ഹൂതികള്‍. ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്താണ്  ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. കനത്ത നാശം വിതച്ച ആക്രമണത്തില്‍ തുറമുഖത്തെ  എണ്ണ സംഭരണ കേന്ദ്രങ്ങള്‍ കത്തി. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ടെല്‍ അവീവില്‍ യെമന്‍ ഡ്രോണുകളുപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.