gaza-attack-israel

ഗാസയില്‍  അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍  100 പേര്‍ കൊല്ലപ്പെട്ടു. 47 പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ഥി ക്യാംപല്ല, തീവ്രവാദികള്‍ ഒളിച്ചിരുന്ന ഹമാസ് സെന്‍ററാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. ഗാസയിലെ ദരാജിനടുത്താണ് ആക്രമണം ഉണ്ടായത്. ആക്രമണം നടന്ന സ്കൂളില്‍ നിരവധി പലസ്തീനികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാത പ്രാര്‍ഥനകള്‍ക്കിടെയാണ് ആക്രമണമെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സി പറയുന്നു. 

ENGLISH SUMMARY:

More than 100 killed and 47 injured in an airstrike by Israe in Gaza