kim-execution

രാജ്യത്ത് പ്രളയം തടയാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ മുപ്പത് ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയനാക്കി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കഴിഞ്ഞ ജൂലൈയിലാണ് ഉത്തരകൊറിയയെ പ്രതിസന്ധിയിലാഴ്ത്തി പ്രളയം സംഭവിച്ചത്.4000ത്തോളം വീടുകള്‍ നാമാവശേഷമാവുകയും 15,000ത്തോളം ആളുകള്‍ക്ക് താമസസ്ഥലമില്ലാതാവുകയും ചെയ്തു. പ്രളയവും മണ്ണിടിച്ചിലും തടയാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്ന കാരണത്താലാണ് ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്. 

പ്രളയത്തില്‍ ആയിരത്തോളം പേര്‍ക്കാണ് ഉത്തരകൊറിയയില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ മാസം അവസാന ദിവസങ്ങളിലാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാജ്യത്ത് വന്‍ നഷ്ടത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെയാണ് ഒരേസമയം വധശിക്ഷക്കു വിധേയരാക്കിയത്. വധശിക്ഷക്കു വിധേയരാക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. 

പ്രളയബാധിതമേഖലകളിലെല്ലാം കിം സന്ദര്‍ശനം നടത്തിയിരുന്നു. 15,000ത്തിലേറെപ്പേര്‍ക്ക് പ്യോങ്യാവില്‍ താമസസൗകര്യവും കിം നല്‍കിയിരുന്നു. അതേസമയം പ്രളയത്തില്‍ ഒരുപാട് ജീവന്‍ നഷ്ടമായ വാര്‍ത്തകള്‍ ദക്ഷിണ കൊറിയ പടച്ചുവിട്ടതാണെന്ന് കിം ആരോപിക്കുന്നു. ഉത്തരകൊറിയയില്‍ കോവിഡ് മഹാമാരിക്ക് മുന്‍പ് വര്‍ഷത്തില്‍ 10 വധശിക്ഷ എന്ന തലത്തില്‍ നിന്നും ഇപ്പോള്‍ 100 വരെ എത്തിയെന്നാണ് പൊതുവിലയിരുത്തല്‍. 

Kim Jong Un executes thirty officials for failing to prevent floods:

Kim Jong Un executes thirty officials for failing to prevent floods. Last July, North Korea was plunged into crisis by the flood..