yagi-cyclone-bridge

ഫോട്ടോ: എഎഫ്പി

TOPICS COVERED

കനത്ത നാശനഷ്ടം വിതച്ചാണ് യാഗി ചുഴലിക്കാറ്റ് വിയറ്റ്നാം തീരം വിട്ടത്. 60ലേറെ മരണമാണ് യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിയറ്റ്നാമില്‍ റിപ്പോര്‍ട്ട് ചെയ്തത്. യാഗി ചുഴലിക്കാറ്റിന് ഇടയില്‍ വിയറ്റ്നാമിലെ ഒരു പാലം തകരുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെത്തുന്നത്. 

ഫു തോ പ്രവിശ്യയിലെ ഫോങ് ചൗ പാലം തകരുന്നതിന്റെ ദൃശ്യമാണ് ഡാഷ്ക്യാമില്‍ പതിഞ്ഞത്. പാലം തകര്‍ന്നതോടെ ട്രക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പുഴയിലേക്ക് വീണു. 13 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 10 കാറുകളും രണ്ട് സ്കൂട്ടറുകളുമാണ് പുഴയിലേക്ക് വീണത്. പാലത്തിന്റെ പുനര്‍നിര്‍മാണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. 

30 വര്‍ഷത്തിന് ഇടയില്‍ വിയറ്റ്നാമിലുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായിരുന്നു യാഗി. 240ഓളം പേര്‍ക്ക് വിയറ്റ്നാമില്‍ യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരുക്കേറ്റു. മണിക്കൂറില്‍ 203 കിമീ വേഗതയിലായിരുന്നു യാഗി വിയറ്റ്നാമില്‍ വീശിയടിച്ചത്. ഏഷ്യയില്‍ ഈ വര്‍ഷം ഉണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് യാഗി. 

ENGLISH SUMMARY:

Typhoon Yagi left the coast of Vietnam causing heavy damage. More than 60 deaths have been reported in Vietnam following Typhoon Yagi. A video of a bridge collapsing in Vietnam amid Typhoon Yagi is now making its way onto social media.