അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗോള്‍ഫ്ക്ലബിന് സമീപം വെടിവയ്പ്. ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. ഗോള്‍ഫ് കോഴ്സില്‍ മറഞ്ഞിരുന്ന അക്രമിയെ സീക്രറ്റ് സര്‍വീസ് തടഞ്ഞു. തുടര്‍ന്ന് അക്രമിക്ക് നേരെ സീക്രറ്റ് സര്‍വീസ് വെടിയുതിര്‍ത്തു. അക്രമിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. താന്‍ സുരക്ഷിതനെന്നും ആര്‍ക്കും അപായമില്ലെന്നും ട്രംപ് അറിയിച്ചു. അക്രമിയുടെ കയ്യില്‍ നിന്ന് എ.കെ 47, രണ്ട് ബാക്ക് പാക്കുകള്‍, ഒരു ആക്ഷന്‍ ക്യാമറ എന്നിവ കണ്ടത്തി.