jonathan-oldest-tortoise-in-the-world

TOPICS COVERED

വയസ് 192നോടടുക്കുന്നു. താമസം സെന്‍ ഹെലീന ദ്വീപിലെ ഗവര്‍ണറുടെ വസതിയില്‍; ഇഷ്ട ഭക്ഷണം കാബേജ്, വെള്ളരിക്ക, ആപ്പിള്‍, കാരറ്റ്.പ്രായത്തിന്‍റേതായ ചില അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ജൊനാഥന്‍ ഫുള്‍ ഓണാണ്.

കഴിഞ്ഞ വര്‍ഷമാണ് ജൊനാഥന്‍ തന്‍റെ191ാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചത്. ലോകം മുഴുവന്‍ അത് വലിയ വാര്‍ത്തയാവുകയും ചെയ്തു.ആരാണീ ജൊനാഥന്‍??

പറഞ്ഞു വരുന്നത് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമയെക്കുറിച്ചാണ്. 1832 ല്‍ ജനിച്ച ജൊനാഥന്‍ ഇതിനോടകം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമയെന്ന ഗിന്നസ് റെക്കോര്‍ഡ് നേടിക്കഴിഞ്ഞു. 188 വയസുവരെജീവിച്ച ടൂയി മലീല എന്ന ആമയുടെ റെക്കോര്‍‍ഡാണ് ജൊനാഥന്‍ രണ്ടുവര്‍ഷം മുന്‍പ് മറികടന്നത്.

1882 ലാണ് സീഷെല്‍സില്‍ നിന്ന് ജൊനാഥന്‍ സെന്‍റ് ഹെലേന ദ്വീപില്‍ എത്തിച്ചേര്‍ന്നത്. നല്‍കിയത്. അന്നു മുതല്‍ ഇന്നു വരെ ഹെലേനയിലെ ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ പ്ലാന്‍റേഷന്‍ ഹൗസിലാണ് ജൊനാഥന്‍റെ താമസം. അന്ന്  അന്‍പത് വയസായിരുന്നു ജൊനാഥന്‍റെ പ്രായം.ഹെലേനയിലെ ഗവര്‍ണര്‍ ആയിരുന്ന  സര്‍ സ്പെന്‍സര്‍ ഡേവിസ് ആണ് ജൊനാഥന് ആ പേരു നല്‍കിയത്. ഇതിനോടകം 31 ല്‍ പരം ഗവര്‍ണര്‍മാര്‍ മാറി മാറി വന്നു. എന്നാല്‍ ജൊനാഥന്‍ മാത്രം ഇപ്പോഴും അവിടെ തുടരുന്നു. 

പ്രായാധിക്യം മൂലം ചില ആരോഗ്യ പ്രശ്നങ്ങളെല്ലാം ജൊനാഥനുണ്ട്.തിമിരം ബാധിച്ച്  കാഴ്ച നഷ്ടപ്പെട്ടു. കൂടാതെ മണം  തിരിച്ചറിയാനുള്ള ശേഷിയും നഷ്ടമായി. എന്നാലും കൃത്യമായ പരിചരണം ഉളളതിനാല്‍ മറ്റു കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. വൈറ്റമിനുകളും ധാതുക്കളുമടങ്ങിയ ഭക്ഷണമാണ് പ്രധാനമായും നല്‍കുന്നത്. 182 കിലോഗ്രാമാണ് ഭാരം.

മനുഷ്യരുമായി ഇടപെടാന്‍  മടിയില്ലാത്തയാളാണ് ഈ ആമയപ്പൂപ്പന്‍. മറ്റുള്ള ജീവികളെ അപേക്ഷിച്ച് ആയുസ് കൂടുതലുള്ള ജീവികളാണ് ആമകള്‍. 150 വയസാണ് ആമകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. ടെലഫോണും തപാല്‍ സറ്റാംപും ബള്‍ബുമെല്ലാം കണ്ടുപിടിക്കുന്നതിനു മുന്‍പ് ജനിച്ച ഈ ജീവി ഇത്രയും കാലം ജീവിച്ചിരിക്കുന്നത് അദ്ഭുതത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

ENGLISH SUMMARY:

Meet 192 year old Jonathan - world's oldest tortoise ever