lebanon-attack-2

TOPICS COVERED

തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. നൂറുകണക്കിന് റോക്കറ്റ് ലോഞ്ചര്‍ ബാരലുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ആക്രമണം യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല മുന്നറിയിപ്പു നല്‍കിയിരുന്നു. പ്രശ്നത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്ന് യു.എസ് വ്യക്തമാക്കി. 

 

ഇസ്രായേലും ഹിസ്ബുല്ലയും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ കടന്നാക്രമണം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാസമിതി ഇടപെടണമെന്ന് ലബനന്‍ പ്രധാനമന്ത്രി നജീബ് മികാത്തി ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാസമിതി ഇന്ന്  വിഷയം ചര്‍ച്ചചെയ്യും. ലെബനനില്‍ വോക്കിടോക്കി, പേജര്‍ സ്ഫോടനങ്ങളില്‍  കൊല്ലപ്പെട്ടവരുടെ എണ്ണം 37ആയി. മൂവായിരത്തിലേറെപ്പേര്‍  പരുക്കേറ്റ്  ചികില്‍സയിലാണ്. 

ENGLISH SUMMARY:

Israeli warplanes carried out late on Thursday their most intense strikes on southern Lebanon in nearly a year of war, heightening the conflict between Israel and Lebanese armed group Hezbollah amid calls for restraint.