vs-sunilkumar-03

തൃശൂര്‍പൂരത്തില്‍ പൊലീസിന്‍റെ വീഴ്ച മറച്ചുവയ്ക്കാന്‍ ശ്രമമെന്ന് വി.എസ്.സുനില്‍ കുമാര്‍. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ദുരൂഹം. പൊലീസ് പലരുടേയും മൊഴി എടുത്തിട്ടുണ്ടെന്നാണ് അറിവ്. പൂരം കലക്കിയതാരെന്ന് അറിയണമെന്നും സുനില്‍ കുമാര്‍ മനോരമ ന്യൂസിനോട്. വേണ്ടി വന്നാല്‍ തനിക്കറിയാവുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്നും വിവരാവകാശ കമ്മിഷന് നേരിട്ട് അപേക്ഷ നല്‍കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു

 

അതേസമയം, വിവരാവകാശരേഖ ദേവസ്വങ്ങളെ കളിയാക്കുന്നതാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്ന് കെ.ഗിരീഷ് കുമാര്‍. ഇരുദേവസ്വങ്ങളും കൂടി ഭാവി നടപടി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു.

ENGLISH SUMMARY:

Thrissur Pooram row VS Sunilkumar against kerala police