island

screenshot:X/Mick_O_Keeffe

TOPICS COVERED

മലയാളി കുടുംബം അയർലൻഡിൽ അവരുടെ വീട്ടിലെ നെയിംപ്ലേറ്റ് ശരിയാക്കുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയ്ക്ക് കാരണമാക്കി ഐറിഷ്കാരന്‍. വീട് വാങ്ങലിനെ "കോളനിവൽക്കരണം" എന്ന് വിശേഷിപ്പിച്ച് മലയാളി കുടുംബത്തിന്‍റെ വിഡിയോ പങ്കുവച്ച് കൊണ്ട് എക്സ് പ്ലാറ്റ്​ഫോമിലൂടെ ഐറിഷ് പൗരൻ മൈക്കലോ കീഫെയാണ് (@Mick_O_Keeffe) വിദ്വേഷ പരമാർശവുമായി രംഗത്ത് വന്നത്. ‘ഇന്ത്യക്കാർ വാങ്ങിയ മറ്റൊരു വീട്. ഞങ്ങളുടെ ചെറിയ ദ്വീപ് 1.5 ബില്യൺ ജനസംഖ്യയുള്ള ഒരു രാജ്യം കോളനിവൽക്കരിക്കുകയാണ്.’ എന്നായിരുന്നു ഐറിഷ് പൗരന്‍റെ പ്രസ്താവന.

ഇദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് കാലഹരണപ്പെട്ടതും വിദ്വേഷപരവുമായ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പലരും വാദിച്ചതോടെ സോഷ്യല്‍മീഡിയയില്‍ ഒരു സംവാദത്തിന് തന്നെ തുടക്കമിട്ടു. ‘നിങ്ങൾ കഠിനാധ്വാനം ചെയ്താൽ, നിങ്ങൾക്കും ഇത് നേടാനാകും. കീബോർഡിന് പിന്നിൽ വെറുതെ ഇരുന്നാൽ നിങ്ങൾക്ക് ഒന്നും നേടാനാകില്ല സുഹൃത്തേ’–  എന്നായിരുന്നു ട്വീറ്റിന് മറുപടിയായി ഒരു ഉപയോക്താവിന്‍റെ പ്രതികരണം. 

‘കോളനിവത്കരിച്ചോ സുഹൃത്തേ?, അവർ പണം നൽകി അത് വാങ്ങി, കാരണം കുറച്ച് ഐറിഷുകാർക്ക് പണത്തിന് ആവശ്യം ഉണ്ടായിരുന്നു. അത് നിയമവിരുദ്ധമായ ഒന്നല്ല. നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, സംരക്ഷണ നിയമങ്ങൾ ഉണ്ടാക്കാൻ നിങ്ങളുടെ നിയമസഭാംഗങ്ങളോടും സർക്കാരിനോടും ആവശ്യപ്പെടുക ’’– എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. ‘ഈ കുടിയേറ്റക്കാർ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരല്ല. അവർ സമ്പദ്‌വ്യവസ്ഥയിൽ എന്തെങ്കിലും സംഭാവന ചെയ്യുന്നുണ്ടെങ്കിൽ, അവർക്ക് ഒരു ബിസിനസ് ഉണ്ടെങ്കിൽ തൊഴിലവസരങ്ങൾ പോലും സൃഷ്ടിച്ചേക്കാം. അനിയന്ത്രിതമായ കുടിയേറ്റമാണ് പ്രശ്‌നം’ എന്നായിരുന്നു മറ്റൊരു പ്രതികരണം. 

‘അവർ നിയമപരമായി കുടിയേറി, നിയമപരമായി പണം സമ്പാദിച്ചു, നിയമപരമായി ഒരു വസ്തു വാങ്ങി. നിങ്ങൾ അസന്തുഷ്ടനാണെങ്കിൽ നിങ്ങളുടെ സർക്കാരിനെ കുറ്റപ്പെടുത്തുക, ഇന്ത്യക്കാരെയല്ല. ’ എന്നും മറ്റൊരു ഒരു ഉപയോക്താവ് എഴുതി.