കല്ല്യാണം ആഘോഷമായി  നടത്തിക്കൊടുക്കാന്‍ മല്‍സരിക്കുന്ന  ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികള്‍  ചുറ്റുപാടുമുണ്ട് .  ആകാശത്തോ അലയാഴിയിലോ ചടങ്ങ് സംഘടിപ്പിക്കും . കാശ് എണ്ണിക്കൊടുത്തല്‍ മതി .  കല്യാണം നടത്താന്‍ മാത്രമല്ല മുടക്കാനും  ഒരു കമ്പനിയുണ്ട് . ഇവിടെയല്ല അങ്ങ് സ്പെയിനിലാണെന്ന് മാത്രം .  ഏണസ്റ്റോ റെയ്‌നാരെസ് വാരിയയാണ്  ഈ വിവാഹം മുടക്കി. എണസ്റ്റോയ്ക്ക് ഇത് തമാശല്ല .തൊഴിലാണ്.

ഒരുപണിയുമില്ലാതെ  വെറുതേ വീട്ടില്‍ ഇരുന്നപ്പോഴാണ് എണസ്റ്റയ്ക്ക് ഇങ്ങനെയൊരു കുബുദ്ധി തോന്നിയത്  . തമാശയെന്ന് ആദ്യം തോന്നിയെങ്കിലും കൂടുതല്‍ ആലോചിക്കാതെ  സോഷ്യല്‍ മീഡയയില്‍ ഒരു പോസ്റ്റിട്ടു  നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, എങ്ങനെ അത് മുടക്കും എന്ന് ആലോചിച്ച് വിഷമിക്കണ്ട. നിങ്ങളുടെ കല്ല്യാണം ഞാന്‍ മുടക്കിതരാം. എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിട്ടതിന് പിന്നാലെ ഏണസ്റ്റോയെ പോലും അല്‍ഭുതപ്പെടുത്തി ഒട്ടേറെ ഫോണ്‍ കോളുകളെത്തി. ഇപ്പോള്‍ വിവാഹം മുടക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രീ ബുക്കിങ് വരെ നടത്തിയിട്ടുണ്ട്. 

വിവാഹം മുടക്കേണ്ടവര്‍ വിവാഹ തിയ്യതിയും സമയവും സ്ഥലവും ഇയാളെ അറിയിക്കുക. ചടങ്ങിന്‍റെ സമയത്ത് മണ്ഡപത്തിലെത്തി വരന്‍റെയോ വധുവിന്‍റെയോ പങ്കാളിയാണെന്ന് പറയുകയും അതിന്‍റെ തെളിവുകള്‍ കാണിക്കുകയും ചെയ്യും. ശേഷം ഇവര്‍ ഇരുവരും ഒന്നിച്ചുജീവിക്കാന്‍ ആഗ്രഹിക്കുന്നെന്ന് വെളിപ്പെടുത്തി മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോകും. 500 യൂറോ ആണ് വിവാഹം മുടക്കാനായി ഏണസ്റ്റോ വാങ്ങുന്നത് അതായത് ഏകദേശം 47,000 രൂപ.വിവാഹം മുടക്കുന്ന സമയത്ത് വീട്ടുകാരില്‍ നിന്ന് തല്ലുവാങ്ങാനും ഇയാള്‍ തയാറാണ് എന്നല്‍ ഓരോ തല്ലിനും 50 യൂറോ അധികം നല്‍കണം. 

ENGLISH SUMMARY:

Spain’s ‘Wedding Destroyer’ Business Booms As Brides And Grooms Pay To Sabotage Their Own Ceremonies