ഒരാഴ്ചയ്ക്കുള്ളില്‍ അമേരിക്ക നടപ്പാക്കുന്നത് അഞ്ചു വധശിക്ഷകള്‍. 2003നു ശേഷം  ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും  വധശിക്ഷകള്‍ അമേരിക്കയില്‍ നടപ്പാക്കുന്നത് ഇതാദ്യമാണ്. സൗത്ത് കരോലിനയിലേ ശിക്ഷാനടപടികള്‍ പൂര്‍ത്തിയായി. 

Also Read: അമേരിക്കന്‍ പത്രപ്രവര്‍ത്തകയുടെ കൊലപാതകം; വധശിക്ഷ 26 വര്‍ഷങ്ങള്‍ക്ക് ശേഷം

അലബാമ, മിസൗറി, ഓക്ലഹോമ, ടെക്സസ് എന്നിവിടങ്ങളിലാണ്  ഇനി വധശിക്ഷ നടപ്പാക്കാനുള്ളത്.  1997ല്‍ കവര്‍ച്ചയ്ക്കിടെ  കണ്‍വീനിയന്‍സ് സ്റ്റോര്‍ ക്ലര്‍ക്കിനെ കൊലപ്പെടുത്തിയ ഫ്രെഡി ഓവന്‍സിന്‍റെ ശിക്ഷയാണ് നടപ്പിലാക്കിയത്. 13 വര്‍ഷത്തിനിടെ സൗത്ത് കരോലിനയില്‍ നടപ്പിലാക്കുന്ന ആദ്യവധശിക്ഷയാണിത്. മാരകമായ മരുന്ന് കുത്തിവച്ചാണ് പ്രതിയുടെ മരണം ഉറപ്പാക്കിയത്.

അലബാമയിലെ വധശിക്ഷയും അടുത്തദിവസം തന്നെ നടപ്പാക്കും. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള രാജ്യത്തെ രണ്ടാമത്തെ വധശിക്ഷയായിരിക്കും ഇത്. 1999ല്‍ ജോലിസ്ഥലത്ത്  മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ അലന്‍ മില്ലറെയാണ് ശിക്ഷിക്കുക.

Also Read: ലബനനിലെ ഇസ്രയേല്‍ വ്യോമാക്രമണം; കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ല നേതാവും; കൂട്ടപ്പലായനം 

2008 ജനുവരിയില്‍  മൂന്നുമാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ ട്രാവിസ് മുള്ളിസിനെയാണ് ടെക്സസില്‍ വധിക്കാനൊരുങ്ങുന്നത്. മനോരോഗ പശ്ചാത്തലമുള്ള മുള്ളിസിന്  വധശിക്ഷക്കെതിരെ  അപ്പീല്‍ നല്‍കാനുള്ള അവകാശം ആവര്‍ത്തിച്ച് നിരാകരിച്ചിരുന്നു. വിഷം കുത്തിവച്ചായിരിക്കും ഇയാളുടെ വിധി നടപ്പാക്കുന്നത്.

മിസൗറിയില്‍ മാര്‍സലസ് വില്യംസ് എന്നയാളേയും ഈയാഴ്ച വിം കുത്തിവച്ച് വധിക്കും. 1998ല്‍ സെന്‍റ് ലൂയിസ് നഗരത്തില്‍ വച്ച് ഒരു സ്ത്രീയെ കുത്തിക്കൊന്നതിനാണ് ശിക്ഷ. 1992ല്‍ കവര്‍ച്ചയ്ക്കിടെ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയെ വെടിവെച്ചുകൊന്ന കേസില്‍  ഇമ്മാനുവല്‍ ലിറ്റില്‍ ജോണിന്‍റെ വധശിക്ഷയാണ് ഒക ്ലഹോമയില്‍ നടപ്പാക്കുക. കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് സമ്മതിച്ചെങ്കിലും വെടിയുതിര്‍ത്തത് താനല്ലെന്ന് ഇയാള്‍ അവകാശപ്പെട്ടു. 

കുത്തിവയ്പ്പിലൂടെയാണ്  ലിറ്റില്‍ ജോണിനേയും വധിക്കുക. 1976ലാണ്, യുഎസ് സുപ്രീംകോടതി അമേരിക്കയില്‍ വധശിക്ഷ പുനഃസ്ഥാപിച്ചത്. അതിനുശേഷം അമേരിക്കയില്‍ നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം ഈ ആഴ്ച കഴിയുന്നതോടെ1600ലെത്തും.

Five executions are carried out in one week in the US: