israel-army-3
  • ഇസ്രയേലിനുനേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചേക്കുമെന്ന് അമേരിക്ക
  • ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് ഇസ്രയേല്‍
  • ആക്രമിച്ചാല്‍ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ സൈന്യം

ഇസ്രയേലിനുനേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചേക്കുമെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് ഇസ്രയേല്‍. വ്യോമപ്രതിരോധ സംവിധാനം സജ്ജം. ആക്രമിച്ചാല്‍ ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ സൈന്യം. ഇസ്രയേലിനു പിന്തുണയായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു. Also Read: ജിഹാദ് മിസൈൽ അവതരിപ്പിച്ച് ഇറാൻ

തെക്കൻ ലബനനിൽ കരയുദ്ധം ശക്തമാക്കി ഇസ്രയേല്‍. ഇന്നലെ രാത്രി അതിര്‍ത്തി കടന്നുള്ള കരയുദ്ധം തുടങ്ങിയ ഇസ്രയേല്‍ ഹിസ്ബുല്ല മേഖലകളില്‍ ആക്രമണം തുടരുകയാണ്. തെക്കന്‍ ലബനനിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒഴിഞ്ഞുപോകുന്നവര്‍ വാഹനം ഒഴിവാക്കണമെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. 

ബെയ്റൂട്ടിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണം തുടരുന്നു. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറ‍ഞ്ഞു. 

രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനന്‍. സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 

ENGLISH SUMMARY:

Iran Preparing To 'Imminently' Launch Missile Attack On Israel: US Official