magic-mushroom

ഫോട്ടോ: എഐ

TOPICS COVERED

മാജിക് മഷ്റൂം കഴിച്ച് വിഭ്രാന്തിയിലായി യുവാവ് ജനനേന്ദ്രിയം മുറിച്ചു.  അക്കാദമിക് ജേര്‍ണലായ മെഗാ ജേര്‍ണല്‍ ഓഫ് സര്‍ജറിയിലാണ് വിചിത്രമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയന്‍ പൗരനായ 37കാരനാണ് കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. സൈലോസിബിന്‍ എന്നറിയപ്പെടുന്ന മാജിക് മഷ്റൂം ആണ് ഇയാള്‍ കഴിച്ചത്. 

വിഷാദ രോഗവും മദ്യാസക്തിയുമുള്ള യുവാവ് തന്‍റെ അവധിക്കാല വസതിയില്‍ ഒറ്റയ്ക്കുള്ള സമയത്ത് അഞ്ച് മഷ്റൂം വരെ കഴിച്ചതായാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കഴിച്ചതിന് പിന്നാലെ ഹാലുസിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇയാള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങി. പിന്നാലെ കോടാലി ഉപയോഗിച്ച് ജനനേന്ദ്രിയം പല കഷ്ണങ്ങളായി മുറിക്കുകയായിരുന്നു. 

തുണി ഉപയോഗിച്ചാണ് രക്തം ഒഴുകുന്നത് തടയാന്‍ ഇയാള്‍ ശ്രമിച്ചത്. മുറിച്ചെടുത്ത് ജനനേന്ദ്രിയത്തിന്‍റെ ഭാഗങ്ങള്‍ ഐസിനൊപ്പം ഒരു ജാറില്‍ ഇട്ടു.  ചോരയില്‍ കുളിച്ച് ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ  ഇയാളെ വഴിയാത്രക്കാരാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലാക്കിയത്. അപ്പോഴേക്കും  സംഭവം നടന്ന്  അഞ്ച് മണക്കൂര്‍ പിന്നിട്ടിരുന്നു. 

ആശുപത്രിയില്‍ എത്തിച്ച യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇപ്പോള്‍  ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഇപ്പോഴും ഇയാളെ അലട്ടുന്നുണ്ട്. ഹാലുസിനേഷന്‍ ഉള്‍പ്പെടെ അനുഭവപ്പെടുന്നതിനാല്‍ യുവാവിനെ സൈക്യാട്രിക് വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സൈലോസിബിന്‍ മഷ്റും എത്രമാത്രം അപകടകാരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഓസ്ട്രേലിയന്‍ പൗരനായ യുവാവിന്‍റെ പ്രവര്‍ത്തികള്‍.

ENGLISH SUMMARY:

The young man got paranoid after eating the magic mushroom and cut his genitals. The strange case was reported in the academic journal Mega Journal of Surgery. A 37-year-old Australian citizen cut his genitals with an axe