ഇസ്രയേൽ ഇറാനിലേക്ക് ആക്രമണം നടത്താൻ തീരുമാനമെടുക്കുന്നതിനിടെ ഇറാന് മിസൈൽ ക്ഷാമമെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഇസ്രയേലിന് നേർക്ക് നടത്തിയ മിസൈലാക്രമണത്തോടെ ഇറാൻറെ മൂന്നിലൊന്ന് അഡ്വാൻസ്ഡ് ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് കഴിഞ്ഞതായി ഇസ്രയേൽ സ്റ്റേറ്റ് മീഡിയായ കാൻ11 റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്നിന് ഇസ്രയേലിന് നേർക്ക് ഇരുന്നൂറോളം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായാണ് ഇറാന്റെ അവകാശ വാദം.
Also Read: ഇറാൻ ആക്രമണം നടന്ന് 10 ദിവസം; ഇസ്രയേലിന്‍റെ തിരിച്ചടിയിൽ ഇന്ന് തീരുമാനം; പ്രതിസന്ധികളിങ്ങനെ
ഒക്ടോബറിലെ മിസൈൽ ആക്രമണത്തിന് ശേഷം ഇറാൻ്റെ ആയുധപ്പുരയിൽ നിലവിൽ 400 ഓളം അഡ്വാൻസ്ഡ് മിസൈലുകൾ മാത്രമെ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇറാന്റെ മൊത്തം ബാലിസ്റ്റിക് മിസൈലുകളുടെ ആറിലൊന്നാണ് ഇസ്രയേലിന് നേർക്ക് ഉപയോഗിച്ചതെന്നാണ് വിവരം. ഏകദേശം 2,000 വരെ ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Also Read: ഇറാനെതിരെ ഇസ്രയേല്‍ തിരിച്ചടിക്കോ? നെതന്യാഹു– ബൈഡന്‍ ഫോണ്‍ സംഭാഷണം 30 മിനിറ്റ് നീണ്ടു; ആശങ്ക
വേഗതയേറിയ ഹൈപ്പർസോണിക് ഫത്തേ -2 മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് ഇറാൻ അവകാശപ്പെട്ടത്. നെവാറ്റിം എയർ ബേസ്, നെറ്റ്സാരിം മിലിട്ടറി ഫെസിലിറ്റി, മൊസാദ് ആസ്ഥാനം എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
എന്നാൽ ഇറാൻ മിസൈലുകളെ അന്തരീക്ഷത്തിൽ വച്ചു തന്നെ തടയാൻ സാധിച്ചു എന്നാണ് ഇസ്രയേലിന്റെ അവകാശവാദം. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം അമേരിക്കയുടെ സഹായത്തോടെയായിരുന്നു മിസൈലുകളെ പ്രതിരോധിച്ചത്.