AI Generated Image

TOPICS COVERED

ഇന്ത്യൻ തൊഴിലാളികൾക്കുള്ള വീസ ക്വാട്ട ​ഗണ്യമായി വർധിപ്പിക്കാന്‍ തീരുമാനിച്ച് ജർമനി. പ്രതിവർഷം അനുവദിക്കുന്ന വീസകളുടെ എണ്ണം 20,000 നിന്ന് 90,000മായി വർ​ധിപ്പിക്കാനാണ് തീരുമാനം. ഇരു രാജ്യങ്ങൾക്കുമിടയിലെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. 18ാമത് ജർമ്മൻ ബിസിനസ്സ് കോൺഫറൻസ് ഓഫ് ഏഷ്യാ പസഫിക് സമ്മേളനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

"വരാനിരിക്കുന്ന 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്ക് എത്താനുള്ള റോഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതിനിടെ, ജർമ്മൻ സർക്കാർ 'ഫോക്കസ് ഓൺ ഇന്ത്യ' രേഖ പുറത്തിറക്കിയതിൽ സന്തോഷമുണ്ട്. 20,000 മുതൽ 90,000 വരെ വിദഗ്ധ ഇന്ത്യൻ തൊഴിലാളികൾ ജർമ്മനിയുടെ വളർച്ചയ്ക്ക് വേഗം പകരും” മോദി പറഞ്ഞു.

Also Read; യുക്രൈനിലെ പള്ളിയില്‍ വൈദികരും വിശ്വാസികളും തമ്മില്‍ പൊരിഞ്ഞ തല്ല്; വിഡിയോ

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വലിയ അവസരമാണ് പുതിയ വിസ നയം. പ്രതിവർഷം 20,000 മുതൽ 90,000 വീസകൾ വരെ അനുവദിക്കുന്നതോടെ, വിവരസാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ‍ജർമനിയിൽ കൂടുതല്‍ തൊഴിലവസങ്ങള്‍ ഒരുങ്ങും.

Also Read; കൊലക്കുറ്റം ചുമത്തി ജയിലിലിട്ടത് 58 വര്‍ഷം! ഒടുവില്‍ 88 കാരനെ വെറുതേ വിട്ടു

ഇന്ത്യയും ജർമനിയും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വിസ ക്വാട്ട വർധിപ്പിക്കുന്നത്. ജർമൻ ഹൈടെക് വ്യവസായങ്ങളിൽ സാങ്കേതികത, വൈദ്യശാസ്ത്ര, എഞ്ചിനീയറിംഗ് മേഖലകളിൽ ഇന്ത്യൻ തൊഴിലാളികൾ നിർണായകമാണ്.

Also Read; സൗദി ആരോഗ്യമന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സ് ഒഴിവ്; വനിതകള്‍ക്ക് അപേക്ഷിക്കാം

നീക്കം ജർമനിയിലെ വിദഗ്ദ്ധ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ്. ജർമനിയിലെ നിലവിലെ ജനസംഖ്യാ പ്രായാധിക്യം ബാധിച്ചവരാണ്. ഇത് വിവിധ മേഖലകളെ തൊഴിലാളി ക്ഷാമത്തിലേക്ക് നയിക്കുകയാണ്. ഇന്ത്യൻ തൊഴിലാളികൾക്കുള്ള വിസ പരിധി ഉയർത്തുന്നതിലൂടെ, ഈ വിടവ് നികത്താനാണ് ജർമനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ പ്രൊഫഷണലുകളുടെ കടന്നുവരവ് ഐടി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകൾക്ക് ഗുണം ചെയ്യും. പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ ജർമനിയുടെ സ്ഥാനം നിലനിർത്താൻ ഇത് നിർണായകമാണ്.

ENGLISH SUMMARY:

Germany will increase annual visas for skilled Indian professionals from 20,000 to 90,000. This aims to enhance economic and professional ties and address labor shortages in critical sectors. The move will make it easier for Indian workers to move and contribute to Germany's economy while strengthening bilateral relations between the countries.