പത്ത് വയസ്സകാരനായ മലയാളി സയാന്‍റെ സമയോചിത ഇടപെടലിലൂടെ കാനഡയില്‍ ഒഴിവായത് വന്‍ തീപിടുത്തം. കാനഡയില്‍ ജോലി ചെയ്യുന്ന പിതാവ് ഹിലാല്‍ മുഹമ്മദ് ഇസ്ഹാക്കിനൊപ്പം കാറില്‍ യാത്ര ചെയ്യവയെയാണ് ഒരു കെട്ടിട സമുച്ചയത്തില്‍ നിന്ന് പുകയുയരുന്നത് സയാന്‍ ശ്രദ്ധിച്ചത്.
ഉടന്‍ തന്നെ ഫയര്‍ സേഫ്റ്റി നമ്പറായ 911ല്‍ വിളിച്ച് സയാന്‍ വിവരം അറിയിച്ചു. കെട്ടിടത്തിന്‍റെ ലൊക്കേഷന്‍, എത്ര നിലകളുണ്ട്, ഏത് നിലയില്‍ നിന്നാണ് പുകയുയരുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം സയാന്‍ നല്‍കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഫയര്‍ സേഫ്റ്റി വിഭാഗം സ്ഥലത്തെത്തുയും കെട്ടിടത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുംമുമ്പ് തിയണയ്ക്കുകയും ചെയ്തു. അപകടത്തില്‍ ഒരാള്‍ക്ക് പോലും പരുക്കേറ്റില്ല.
തിരുവനന്തപുരം കാര്യവട്ടം സൗഭഗത്തില്‍ ഹിലാല്‍ മുഹമ്മദ് ഇസ്ഹാക്കിന്‍റെയും ആലംകോട് പ്രകൃതിയിലെ ഫാത്തിമ അഹമ്മദ് ബഷീന്‍റെയും മകനാണ് സയാന്‍. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പത്ത് വയസ്സുകാരന്‍ കാണിച്ചത് അസമാന്യ ധീരതയും ബുദ്ധി ശക്തിയുമാണ്. ഇതിന് സയാനെ 911 ഹീറോ അവാര്‍ഡ് നല്‍കി കാനഡ പൊലീസ് ആദരിച്ചു. ടെലീസ് പാര്‍ക്ക് സയന്‍സ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ മേയറുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര സമര്‍പ്പണം. സയാന്‍ ഫയര്‍ സേഫ്റ്റി കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചതിന്‍റെ ശബ്ദ രേഖ ചടങ്ങില്‍ പ്ലേ ചെയ്തു.