യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന്‍റെ മുന്നേറ്റം. ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ആദ്യഫലം ട്രംപിനൊപ്പം. സ്വിങ്സ്റ്റേറ്റായ നോര്‍ത്ത് കരൊളൈനയില്‍ ട്രംപ് ജയിച്ചു. 16 ഇലക്ടറല്‍ വോട്ടുകളും ട്രംപ് ഇവിടെ നിന്നും നേടി. നിര്‍ണായക സംസ്ഥാനമായ പെനിസില്‍ വേനിയയിലും ട്രംപ് മുന്നേറുകയാണ്. നിലവില്‍ 211 ഇലക്ടറല്‍ വോട്ടുകളുമായി ട്രംപ് മുന്നിലാണ്. 153 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസിന് നേടാനായത്. 270 ഇലക്ടറല്‍ വോട്ടുകളോ അതിലേറെയോ നേടിയാലാണ് വിജയിക്കാനാവുക. 

വോട്ടെണ്ണലിന്‍റെ ആദ്യഫലം വന്നത് മുതല്‍ ട്രംപാണ് മുന്നേറുന്നത്. ശക്തികേന്ദ്രങ്ങളെല്ലാം നിലനിര്‍ത്തിയ ട്രംപ്  ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ, കെന്‍റകി എന്നിവിടങ്ങള്‍ തൂത്തുവാരി. വെര്‍മോണ്ടിലും കനക്ടികട്ടിലുമായിരുന്നു കമലയുടെ ആദ്യ ആധിപത്യം. 

ENGLISH SUMMARY:

US Election 2024 Results Live Updates: Donald Trump has crossed the 200-mark in electoral votes with 211 votes, leading the race with projections showing him ahead in several key states. Kamala Harris follows with 153 electoral votes, according to the Associated Press.